പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡോ. ​​ബി.ആർ. അംബേദ്കറും തമ്മിലുള്ള സമാനതകൾ ചൂണ്ടിക്കാട്ടിയ സംഭവത്തിൽ ഉറച്ചു നില്‍ക്കുന്നുവെന്ന് സംഗീത സംവിധായകന്‍ ഇളജരാജ. ഈ വിഷയത്തിൽ അദ്ദേഹം മാപ്പുപറയില്ല എന്ന് സഹോദരൻ ഗംഗൈ അമരൻ വഴി അറിയിച്ചു.ബ്ലൂ കാര്‍ട്ട് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച ‘അംബേദ്കര്‍ ആന്റ് മോദി: റീഫോമേഴ്സ് ഐഡിയാസ് പെര്‍ഫോമേഴ്സ് ഇംപ്ലിമെന്റേഷന്‍’ എന്ന പുസ്തകത്തിന് വേണ്ടിയെഴുതിയ അവതാരികയിലാണ് ഇളയരാജ ഇരുവരെയും താരതമ്യം ചെയ്തത്. ഇത് വലിയ വിവാദത്തിലേക്ക് വഴിവെച്ചിരുന്നു.എന്റെ അഭിപ്രായങ്ങളാണ് ഞാന്‍ പറയുന്നത്. സത്യം ഒരിക്കലും പറയാന്‍ മടിക്കുകയില്ല. ഇതിനെ രാഷ്ട്രീയവത്കരിക്കാന്‍ ആഗ്രഹിക്കുന്നില്ല- ഇളയരാജ പറഞ്ഞു.

അവതാരികയിലെ പ്രസക്തഭാഗങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡോ. ബി.ആര്‍. അംബേദ്കറും തമ്മിലുള്ള ശ്രദ്ധേയമായ ചില സാദൃശ്യങ്ങള്‍ ഈ പുസ്തകം പുറത്ത് കൊണ്ടുവരുന്നു. സമൂഹത്തിലെ അധഃസ്ഥിത വിഭാഗത്തില്‍നിന്ന് പ്രതിസന്ധികളോട് പോരാടി വിജയിച്ചവരാണ് ഇരുവരും. പട്ടിണിയും അടിച്ചമര്‍ത്തുന്ന സാമൂഹ്യ വ്യവസ്ഥയും ഇരുവരും നേരിട്ടിട്ടുണ്ട്. അവയെ ഇല്ലാതാക്കുന്നതിന് ഇരുവരും പ്രവര്‍ത്തിച്ചു. ഇരുവരും ഇന്ത്യയ്ക്ക് വേണ്ടി വലിയ സ്വപ്നങ്ങള്‍ കണ്ടു, എന്നാല്‍ ഇരുവരും പ്രയോഗികതയിലും പ്രവൃത്തിയിലും വിശ്വസിക്കുന്നവരായിരുന്നു- ഇളജരാജ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *