സ്‌കൂള്‍ ശാസ്‌ത്രോത്സവം പാലക്കാട് തന്നെ; വേദി ഷൊര്‍ണൂരിലേക്ക് മാറ്റേണ്ടെന്ന് തീരുമാനം

സ്‌കൂള്‍ ശാസ്‌ത്രോത്സവം പാലക്കാട് തന്നെ; വേദി ഷൊര്‍ണൂരിലേക്ക് മാറ്റേണ്ടെന്ന് തീരുമാനം

തിരുവനന്തപുരം: 2025ലെ കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവം പാലക്കാട് തന്നെ നടത്തും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുടെ ഓഫിസ് ആണ് തീരുമാനം അറിയിച്ചത്. നവംബര്‍ 7 മുതല്‍ 10 വരെയാണ് കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവം സംഘടിപ്പിക്കുന്നത്. മന്ത്രിമാരായ എം.ബി. രാജേഷ്, കെ. കൃഷ്ണന്‍കുട്ടി, പാലക്കാട് ജില്ലയിലെ എം.എല്‍.എമാര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ്, ജില്ല കലക്ടര്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് വേദി മാറ്റേണ്ടെന്ന് തീരുമാനിച്ചത്. കൂടുതല്‍ സൗകര്യം മുന്‍നിര്‍ത്തിയാണ് പാലക്കാട് ടൗണില്‍ തന്നെ ശാസ്‌ത്രോത്സവം സംഘടിപ്പിക്കുന്നതെന്നും മന്ത്രിയുടെ […]

Read More
 പാലക്കാട് ബ്രൂവറി തുടങ്ങുന്നതിനുള്ള നീക്കം തടഞ്ഞ് റവന്യൂ വകുപ്പ്; ഒയാസിസ് നല്‍കിയ അപേക്ഷ തള്ളി

പാലക്കാട് ബ്രൂവറി തുടങ്ങുന്നതിനുള്ള നീക്കം തടഞ്ഞ് റവന്യൂ വകുപ്പ്; ഒയാസിസ് നല്‍കിയ അപേക്ഷ തള്ളി

പാലക്കാട്: പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറി തുടങ്ങുന്നതിനുള്ള നീക്കം തടഞ്ഞ് റവന്യൂ വകുപ്പ്. ഭൂമി തരം മാറ്റത്തിന് ഒയാസിസ് നല്‍കിയ അപേക്ഷ പാലക്കാട് ആര്‍ഡിഒ തള്ളി. നാല് ഏക്കറില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഇളവ് വേണമെന്നായിരുന്നു ആവശ്യം. ഈ ഭൂമിയില്‍ കൃഷി ചെയ്യണമെന്നാണ് ആര്‍ഡിഒ നിര്‍ദേശിച്ചത്. അനധികൃത നിര്‍മ്മാണം നടത്തിയാല്‍ കൃഷി ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ആര്‍ഡിഒ നിര്‍ദേശിച്ചു. ബ്രൂവറിയില്‍ സിപിഐയുടെ എതിര്‍പ്പ് തുടരുന്നതിനിടെയാണ് റവന്യൂ വകുപ്പിന്റെ നടപടി. സിപിഐയുടെ നാല് മന്ത്രിമാര്‍ അടങ്ങുന്ന മന്ത്രിസഭായോഗമാണ് പാലക്കാട് എലപ്പുള്ളിയിലെ മദ്യനിര്‍മ്മാണശാലയ്ക്ക് […]

Read More
 സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ച സംഭവിച്ചു;പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ച സംഭവിച്ചു;പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍

പാലക്കാട്: തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ച സംഭവിച്ചുവെന്ന് പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ പറഞ്ഞു. സി. കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥിയാക്കരുതെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. മറ്റൊരു സ്ഥാനാര്‍ത്ഥി ആയിരുന്നെങ്കില്‍ ഇത്ര വലിയ തോല്‍വി സംഭവിക്കില്ലായിരുന്നുവെന്നും പ്രമീള ശശിധരന്‍ പറഞ്ഞു. നമുക്ക് ജനങ്ങളോട് വോട്ട് ചോദിക്കാനല്ലേ പറ്റൂ..ജനങ്ങളല്ലേ വോട്ട് തരേണ്ടത്. ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടായിട്ടില്ല. സ്ഥാനാര്‍ഥി നിര്‍ണയം വരെ നമുക്ക് അഭിപ്രായങ്ങള്‍ പറയാം. സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചുകഴിഞ്ഞാല്‍ ഒറ്റക്കെട്ടായി കൗണ്‍സിലര്‍മാരും പ്രവര്‍ത്തകരും കൃഷ്ണകുമാറിന്റെ കൂടെത്തന്നെയായിരുന്നുവെന്നതില്‍ യാതൊരു […]

Read More
 പാലക്കാട് കൈക്കരുത്തില്‍ വാടി താമര; 15000 കടന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ലീഡ്; സരിന്‍ മൂന്നാമത്

പാലക്കാട് കൈക്കരുത്തില്‍ വാടി താമര; 15000 കടന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ലീഡ്; സരിന്‍ മൂന്നാമത്

പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരവേ പാലക്കാട് 15000ത്തിലേറെ വോട്ടിന്റെ ലീഡുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. പതിനൊന്ന് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോഴാണ് രാഹുല്‍ 15,325 വോട്ടിന് മുന്നിട്ട് നില്‍ക്കുന്നത്. വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ ആദ്യ രണ്ട് റൗണ്ടില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറായിരുന്നു മുന്നിട്ടുനിന്നത്. എന്നാല്‍, തുടര്‍ന്നുള്ള റൗണ്ടുകളില്‍ രാഹുല്‍ മുന്നേറ്റമുണ്ടാക്കി. വീണ്ടും നേരിയ വോട്ടുകള്‍ക്ക് കൃഷ്ണകുമാര്‍ മുന്നിലെത്തി. എന്നാല്‍, ഏഴാം റൗണ്ട് മുതല്‍ രാഹുല്‍ ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു. അതേസമയം, ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. പി. […]

Read More
 പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ജനം നാളെ വിധിയെഴുതും; ഇന്ന് നിശബ്ദപ്രചാരണം; പ്രതീക്ഷയോടെ മുന്നണികള്‍

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ജനം നാളെ വിധിയെഴുതും; ഇന്ന് നിശബ്ദപ്രചാരണം; പ്രതീക്ഷയോടെ മുന്നണികള്‍

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ജനം നാളെ വിധിയെഴുതും. നിശബ്ദ പ്രചാരണത്തിന്റെ ദിവസമായ ഇന്ന് പരമാവധി വീടുകളിലേക്ക് എത്തുക എന്നതാകും മൂന്ന് സ്ഥാനാര്‍ത്ഥികളുടെയും ലക്ഷ്യം. മണ്ഡലത്തിലുണ്ടായിരുന്ന പ്രമുഖ നേതാക്കള്‍ കൊട്ടിക്കലാശത്തിന് ശേഷം തിരികെ പോയി. വോട്ടിങ് സാമഗ്രികളുടെ വിതരണം ഇന്ന് നടക്കും. ഗവണ്‍മെന്റ് വിക്ടോറിയ കോളേജ് ആണ് പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രം . വോട്ടെടുപ്പിന് ശേഷം ഇതേ കേന്ദ്രത്തിലേക്ക് തന്നെ യന്ത്രങ്ങള്‍ തിരികെ എത്തിക്കും. ശക്തി പ്രകടനമായി മാറിയ കൊട്ടിക്കലാശത്തോടെയാണ് മണ്ഡലത്തിലെ പരസ്യ പ്രചാരണം ഇന്നലെ […]

Read More
 ആവേശം വാനോളം; പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം; മൂന്നു മുന്നണികളുടെയും പ്രവര്‍ത്തകരാല്‍ നിറഞ്ഞിരിക്കുന്നു പാലക്കാട്

ആവേശം വാനോളം; പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം; മൂന്നു മുന്നണികളുടെയും പ്രവര്‍ത്തകരാല്‍ നിറഞ്ഞിരിക്കുന്നു പാലക്കാട്

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. പരസ്യപ്രചാരണം കൊട്ടിക്കലാശത്തിലേക്ക് കടക്കുമ്പോള്‍ മുന്നണികളെല്ലാം തികഞ്ഞ ആവേശത്തിലാണ്. അല്‍പ്പസമയത്തിനകം ബിജെപിയുടെയും യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും കൊട്ടിക്കലാശം പാലക്കാട് നടക്കും. മൂന്നു മുന്നണികളുടെയും പ്രവര്‍ത്തകരാല്‍ നിറഞ്ഞിരിക്കുകയാണ് പാലക്കാട് വീഥികള്‍. കൊട്ടിക്കലാശത്തിന് വലിയ ജനക്കൂട്ടമാണ് എത്തിയിരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്‍, യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ തമ്മിലുള്ള ത്രികോണപ്പോരില്‍ 20ന് ജനം വിധിയെഴുതാനിരിക്കെ പരസ്യപ്രചാരണത്തിന്റെ സമാപനം ആവേശകടലാക്കി മാറ്റുകയാണ് പ്രവര്‍ത്തകര്‍. മൂന്ന് […]

Read More
 പാലക്കാട്ടെ വ്യാജ വോട്ട് പരാതി; കള്ളവോട്ട് ചെയ്താല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കും; ജില്ലാ കലക്ടര്‍

പാലക്കാട്ടെ വ്യാജ വോട്ട് പരാതി; കള്ളവോട്ട് ചെയ്താല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കും; ജില്ലാ കലക്ടര്‍

പാലക്കാട്: സുതാര്യമായി തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ചെയ്തുവരുന്നതായി പാലക്കാട് ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്ര. പരാതി കിട്ടിയവയിലെല്ലാം കൃത്യമായ പരിശോധന നടത്തിയിട്ടുണ്ട്. കൃത്യമായ ഇടപെടലുകളുണ്ടാകും. പൂര്‍ണമായും സുതാര്യമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടത്തുകയെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ഇരട്ട വോട്ടെന്ന ആക്ഷേപമുള്ളവ പ്രത്യേക ലിസ്റ്റായി മാറ്റും. ഇത്തരത്തിലുള്ളവര്‍ വോട്ടു ചെയ്യാന്‍ വന്നാല്‍ അതിന് കൃത്യമായ നടപടിക്രമമുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച നടപടിക്രമം അനുസരിച്ചു മാത്രമേ അവര്‍ക്ക് വോട്ടു ചെയ്യാന്‍ പറ്റുകയുള്ളൂ എന്ന് കലക്ടര്‍ വ്യക്തമാക്കി. മറ്റൊരു മണ്ഡലത്തില്‍ വോട്ടുണ്ടെന്നുള്ളത് […]

Read More
 പാലക്കാട് പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം; കൊട്ടിക്കലാശം ഗംഭീരമാക്കാന്‍ മുന്നണികള്‍

പാലക്കാട് പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം; കൊട്ടിക്കലാശം ഗംഭീരമാക്കാന്‍ മുന്നണികള്‍

പാലക്കാട്: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകീട്ട് ആറു മണിക്ക് കൊട്ടിക്കലാശത്തോടെയാണ് പ്രചാരണം സമാപിക്കുക. ഒന്നര മാസം നീണ്ട പരസ്യപ്രചാരണത്തിനു ശേഷം നടക്കുന്ന കലാശക്കൊട്ട് ഗംഭീരമാക്കാനുള്ള തയാറെടുപ്പിലാണ് മുന്നണികള്‍. മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളുടെയും റോഡ് ഷോ ഉച്ചയ്ക്ക് ആരംഭിക്കും. എല്ലാ പ്രകടനങ്ങളും പാലക്കാട് സ്റ്റേഡിയം പരിസരത്താണ് സമാപിക്കുക. ചേലക്കരയിലും വയനാട്ടിലും തിരഞ്ഞെടുപ്പു കഴിഞ്ഞതിനാല്‍ അവിടത്തെ സ്ഥാനാര്‍ഥികളും പ്രചാരണത്തിന് പാലക്കാട്ട് എത്തിയിട്ടുണ്ട്. മുന്നണികളുടെ ആവേശം അതിരുകടക്കാതിരിക്കാന്‍ പൊലീസും അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. എല്‍ഡിഎഫിനായി ഡോ. പി സരിനും […]

Read More
 പാലക്കാട് ഉപതിരഞ്ഞെടുപ്പിന് നാളെ കൊട്ടിക്കലാശം; പ്രചാരണം അവസാനലാപ്പില്‍

പാലക്കാട് ഉപതിരഞ്ഞെടുപ്പിന് നാളെ കൊട്ടിക്കലാശം; പ്രചാരണം അവസാനലാപ്പില്‍

ാലക്കാട് ഉപതിരഞ്ഞെടുപ്പിന് നാളെ കൊട്ടിക്കലാശം. വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടപ്രദക്ഷിണത്തിലാണ് സ്ഥാനാര്‍ത്ഥികളും. വിവാദങ്ങള്‍, അപ്രതീക്ഷിത ട്വിസ്റ്റുകള്‍, ഡോ പി സരിന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായതു മുതല്‍ ബിജെപിയുടെ മുഖമായി നിന്നിരുന്ന സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക് എത്തിയതിന് വരെ പാലക്കാട് സാക്ഷ്യം വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യാമ്പ് ചെയ്താണ് എല്‍.ഡി.എഫ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശത്തില്‍ കറങ്ങുകയാണ് പ്രചാരണത്തിന്റെ അവസാന ദിനങ്ങള്‍. മൂന്ന് സ്ഥാനാര്‍ത്ഥികളും വോട്ടര്‍മാരെ ഒരിക്കല്‍ കൂടി കാണാനുള്ള ഓട്ടപ്രദക്ഷണത്തിലാണ്. സന്ദീപിന്റെ വരവ് തിരഞ്ഞെടുപ്പില്‍ […]

Read More
 തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പാലക്കാട്ട്; ഇന്നും നാളെയുമായി ആറിടത്ത് പൊതുയോഗങ്ങള്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പാലക്കാട്ട്; ഇന്നും നാളെയുമായി ആറിടത്ത് പൊതുയോഗങ്ങള്‍

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കവെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പി.സരിനായി പാലക്കാട്ട് പ്രചാരണത്തിനെത്തും. ഇതാദ്യമായാണ് പിണറായി വിജയന്‍ പാലക്കാട് പ്രചാരണത്തിനെത്തുന്നത്. ഇന്ന് മേപ്പറമ്പ്, മാത്തൂര്‍, കൊടുന്തിരപ്പുള്ളി മേഖലകളിലെ പൊതുസമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. നാളെയും മൂന്നിടത്ത് മുഖ്യമന്ത്രി പരിപാടികളില്‍ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ തുടങ്ങി കോണ്‍ഗ്രസ് നേതാക്കള്‍ മണ്ഡലത്തില്‍ തുടരുന്നുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി യുഡിഎസ്എഫിന്റെ നേതൃത്വത്തില്‍ ഇന്ന് റോഡ് ഷോയും നടക്കും. ഇരട്ട വോട്ട് വിവാദം […]

Read More