അട്ടപ്പാടി മധു കേസ്; ഈ മാസം മുപ്പതിന് വിധി

അട്ടപ്പാടി മധു കേസ്; ഈ മാസം മുപ്പതിന് വിധി

അട്ടപ്പാടി മധു കൊലക്കേസിൽ വിധി ഈ മാസം 30ന്. അന്തിമ വാദം പൂതിയായതിനെ തുടർന്ന് മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി കോടതിയാണ് വിധി പറയൽ 30 ലേക്ക് ആക്കിയത്. വെള്ളിയാഴ്ചയാണ് കേസിന്റെ അന്തിമ വാദം പൂർത്തിയായത്. 2018 ഫെബ്രുവരി 22നാണ് ആനവായ് കടുകമണ്ണ ഊരിലെ ആദിവാസി യുവാവ് മധുവിനെ മോഷണ കുറ്റമാരോപിച്ച് ഒരു സംഘമാളുകൾ തല്ലി കൊല്ലുന്നത്. 16 പ്രതികളാണ് കേസിലുള്ളത്. മൂവായിരത്തിലധികം പേജുകളുളള കുറ്റപത്രത്തില്‍ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ മധുവിന്റെ ബന്ധുക്കളുള്‍പ്പടെ 24 പേര്‍ വിചാരണക്കിടെ കൂറുമാറിയിരുന്നു. […]

Read More
 പാലക്കാട് ഉൾകാട്ടിൽ പ്രസവിച്ച് യുവതി; കുഞ്ഞ് മരിച്ചു

പാലക്കാട് ഉൾകാട്ടിൽ പ്രസവിച്ച് യുവതി; കുഞ്ഞ് മരിച്ചു

പാലക്കാട് ഉൾകാട്ടിൽ പ്രസവിച്ച ആദിവാസി യുവതി സുജാതയുടെ കുഞ്ഞ് മരിച്ചു. മംഗലംഡാം തളികക്കല്ലിൽ ഉൾക്കാട്ടിലെ തോട്ടിലായിരുന്നു യുവതി കുഞ്ഞിനെ പ്രസവിച്ചത്.ഊരിൽ വെള്ളം ഇല്ലാത്തതിനാലാണ് കാട്ടിൽ പ്രസവിച്ചത് എന്നായിരുന്നു യുവതിയുടെ ഭർത്താവ് കണ്ണൻ പറഞ്ഞത്. ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് യുവതിയേയും കുഞ്ഞിനേയും ഇന്നലെ ആലത്തൂർ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് തൃശൂർ മെഡിക്കൽ കോളജിലേക്കും മാറ്റിയിരുന്നു.പക്ഷെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആശുപത്രി ചികിത്സകളെ കുറിച്ച് ധാരണ ഇല്ലാത്തതിനാൽ കഴിഞ്ഞ പതിനേഴാം തീയതി തൃശ്ശൂർ മെഡിക്കൽ കോളജിൽ അഡ്മിറ്റ് ആയ […]

Read More
 രണ്ട് ദിവസം മുമ്പ് വീട്ടിൽ നിന്നിറങ്ങി;പാലക്കാട് കാണാതായ 17-കാരന്‍ തൃശ്ശൂരില്‍ മരിച്ചനിലയില്‍

രണ്ട് ദിവസം മുമ്പ് വീട്ടിൽ നിന്നിറങ്ങി;പാലക്കാട് കാണാതായ 17-കാരന്‍ തൃശ്ശൂരില്‍ മരിച്ചനിലയില്‍

പാലക്കാട് പേഴുങ്കരയില്‍ നിന്ന് രണ്ട് ദിവസം മുമ്പ് കാണാതായ ആൺകുട്ടിയെ തൃശൂരിൽ മരിച്ച നിലയിൽ കണ്ടെത്തി.തൃശൂരില്‍ വച്ച് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുകയായിരുന്നെന്ന് പൊലീസ് പറയുന്നു.ചൊവ്വാഴ്ചമുതലാണ് അനസിനെ കാണാതായത്.ജോലിചെയ്യുന്ന കടയിലേക്ക് പോകുന്നു എന്നുപറഞ്ഞാണ് അനസ് വീട്ടില്‍നിന്നിറങ്ങിയത്. പിന്നീട് കാണാതാവുകയായിരുന്നു. വീട്ടുകാരുടെ പരാതിയെത്തുടർന്ന് പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് കുട്ടിയെ തൃശൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞദിവസം ചാവക്കാട് വെച്ച് അനസിനെ കണ്ടതായുള്ള വിവരം വീട്ടുകാര്‍ക്ക് ലഭിച്ചിരുന്നു. ഇതനുസരിച്ച് ചാവക്കാടെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.വ്യാഴാഴ്ച പുലര്‍ച്ചെ 1.30-ഓടെയാണ് അനസ് […]

Read More
 പള്ളിപരിപാടിക്ക് എത്തിച്ച ഒട്ടകത്തിന് ക്രൂര മർദനം;ആറുപേർ അറസ്റ്റിൽ

പള്ളിപരിപാടിക്ക് എത്തിച്ച ഒട്ടകത്തിന് ക്രൂര മർദനം;ആറുപേർ അറസ്റ്റിൽ

മാത്തൂർ പല്ലഞ്ചാത്തനൂരിൽ ഒട്ടകത്തെ ക്രൂരമായി മർദിച്ച കേസിൽ ആറു പേർ അറസ്റ്റിൽ. കോയമ്പത്തൂർ സ്വദേശിയായ മണികണ്ഠൻ (40), തെലങ്കാന സ്വദേശി ശ്യാം ഷിൻഡെ (32), മധ്യപ്രദേശ് സ്വദേശി കിഷോർ ജോഗി (35), മാത്തൂർ സ്വദേശികളായ അബ്ദുൾ കരീം (32), സെയ്ദു മുഹമ്മദ് (36), ഷമീർ (32) എന്നിവരാണ് അറസ്റ്റിലായത്.തെരുവത്ത് പള്ളി നേർച്ചക്ക് എത്തിച്ച ഒട്ടകമാണ് ക്രൂര മർദനത്തിന് ഇരയായത്.ആഘോഷം കഴിഞ്ഞ് ഒട്ടകത്തെ വാഹനത്തിൽ കയറ്റുന്നതിനിടെയാണ് വടികൊണ്ട് തലയ്ക്കടിച്ചത്. കണ്ടുനിന്നവർ മൊബൈലിൽ പകർത്തിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. പിന്നീട് […]

Read More
 വയോധികയെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തിയ സംഭവം; രണ്ട് പേർ അറസ്റ്റിൽ

വയോധികയെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തിയ സംഭവം; രണ്ട് പേർ അറസ്റ്റിൽ

പാലക്കാട്: വീടിനുളളിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ചിറ്റൂർ സ്വദേശികളായ സത്യഭാമ, ബഷീർ എന്നിവരെയാണ് ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.കെട്ടിടനിർമാണ ജോലിക്കായി വയോധികയുടെ വീട്ടിൽ എത്തിയതായിരുന്നു ഇരുവരും. ശനിയാഴ്ച ഉച്ചയോടെ മാലപൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച രാത്രിയാണ് കൊടുമ്പ് തിരുവാലത്തൂർ ആറ്റിങ്കൽവീട്ടിൽ പത്മാവതി(74)യെ വീടിനുള്ളിൽ മരിച്ചനിലയിൽ പൊലീസ് കണ്ടെത്തിയത്. തറവാട്ടുവീട്ടിൽ ഒറ്റയ്ക്കായിരുന്നു പത്മാവതി താമസിച്ചിരുന്നത്. മകനും കുടുംബവും തറവാടിനോട് ചേർന്ന ഒരു വീട്ടിലാണ് താമസിക്കുന്നത്. മകൻ രാത്രി […]

Read More
 ശരീരത്തിൽ എണ്ണതേച്ച് നഗ്നനായെത്തി വീടുകളിൽ മോഷണം; പിടികിട്ടാപ്പുളളി പിടിയിൽ

ശരീരത്തിൽ എണ്ണതേച്ച് നഗ്നനായെത്തി വീടുകളിൽ മോഷണം; പിടികിട്ടാപ്പുളളി പിടിയിൽ

പാലക്കാട് വീടുകളിൽ നഗ്നനായെത്തി മോഷണം നടത്തിയിരുന്ന പിടികിട്ടാപ്പുളളി പിടിയിൽ. നിരവധി മോഷണക്കേസുകളിലെ പ്രതിയായ ചെമ്പലോട് മോഹനനാണ് പിടിയിലായത്. പിടിയിലാകാതിരിക്കാൻ നഗ്നനായി ശരീരത്തിൽ എണ്ണതേച്ചാണ് ഇയാൾ മോഷണത്തിന് എത്തിയിരുന്നത്. പാലക്കാട് നഗരം കേന്ദ്രീകരിച്ച് മോഷണങ്ങൾ പെരുകിയതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കുകയായിരുന്നു. പാലക്കാട് നോർത്ത്, സൗത്ത് പൊലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പിടിയിലാകാതിരിക്കാൻ നഗ്നനായി ശരീരത്തിൽ എണ്ണതേച്ചാണ് ഇയാൾ മോഷണത്തിന് എത്തിയിരുന്നത്. വീടുകളിൽ നിർത്തിയിട്ടിരിക്കുന്ന കാറുകളിലെ വിലപിടിപ്പുളള വസ്തുക്കളാണ് പ്രധാനമായും മോഹനൻ മോഷ്ടിച്ചിരുന്നത്. വീടിന്റെ ജനലുകളിലൂടെയും […]

Read More
 പാലക്കാട് ആലും ആര്യവേപ്പും താലി ചാർത്തി വിവാഹിതരായി

പാലക്കാട് ആലും ആര്യവേപ്പും താലി ചാർത്തി വിവാഹിതരായി

വിവാഹങ്ങളെ കുറിച്ച് നിരവധി റിപ്പോർട്ടുകൾ നമ്മൾ കാണാറുണ്ട്. കൗതുകങ്ങളും രസകരമായ സംഭവങ്ങളും പല കല്യാണങ്ങളെയും അവിസ്മരണീയമാക്കാറുണ്ട്. ഇതിനെല്ലാം പുറമേ പരസ്പരം ആളുകൾ ഏറ്റുമുട്ടുന്ന ചില ഒറ്റപ്പെട്ട സംഭവങ്ങളും കല്യാണ വീടുകളിൽ നടക്കാറുണ്ട്. എന്നാൽ കല്യാണം നടക്കുന്നത് മരങ്ങൾ തമ്മിലാണെങ്കിലോ? കൂടുതൽ കൗതുകകരമാകും. ഇവിടെ താലി ചാർത്തി വിവാഹിതരായത് രണ്ട് മരങ്ങൾ തമ്മിലാണ്. പാലക്കാടാണ് ഈ സംഭവം. വിവാഹിതരായതാകട്ടെ, ആലും ആര്യവേപ്പും തമ്മിൽ. ഒരു ഗ്രാമത്തിലെ ജനതയുടെ മതപരവും ആചാരപ്രകാരവുമുള്ള വിശ്വാസത്തിന്റെ ഭാഗമായാണ് മരങ്ങളെ തമ്മിൽ വിവാഹം കഴിപ്പിച്ചത്. […]

Read More
 പാലക്കാട് ചികിത്സാ പിഴവിനെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ടർമാർ അറസ്റ്റിൽ

പാലക്കാട് ചികിത്സാ പിഴവിനെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ടർമാർ അറസ്റ്റിൽ

പാലക്കാട് തങ്കം ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് മാതാവും നവജാത ശിശുവും മരിച്ച സംഭവത്തിൽ ഡോക്ടർമാരെ പോലീസ് അറസ്റ്റ് ചെയ്തു. ഡോ അജിത്, ഡോ നിള, ഡോ പ്രിയദർശിനി എന്നിവരാണ് അറസ്റ്റിലായത്. മെഡിക്കൽ റിപ്പോർട്ടിൽ ചികിത്സാ പിഴവ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പൊലീസിന്റെ നടപടി. പ്രസവത്തെ തുടർന്ന് തത്തമംഗലം സ്വദേശി ഐശ്വര്യ മരിച്ചത് ജൂലൈ നാലിനാണ്. നവജാത ശിശു മരിച്ചത് ജൂലൈ രണ്ടിനും. പാലക്കാട് ടൗൺ സൗത്ത് പൊലീസ് ഡോക്ടർമാരുടെ മൊഴിയെടുത്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജൂൺ […]

Read More
 പാലക്കാട് കറവപ്പശുവിന് പേവിഷബാധ; കൊല്ലാൻ അനുമതി നൽകി മൃഗസംരക്ഷണ വകുപ്പ്

പാലക്കാട് കറവപ്പശുവിന് പേവിഷബാധ; കൊല്ലാൻ അനുമതി നൽകി മൃഗസംരക്ഷണ വകുപ്പ്

പാലക്കാട് : പാലക്കാട് മേലാമുറിയിൽ പശുവിന് പേവിഷബാധ സ്ഥിരീകരിച്ചു. മേലാമുറി സ്വാദേശി ജെമിനി കണ്ണന്റെ പശുവിനാണ് പേ വിഷബാധയുണ്ടായത്. ഇന്നലെ വൈകീട്ട് മുതലാണ് പശു പേബാധയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. മൂന്ന് മാസമായി കറവുള്ള പശുവിനാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പശുവിനെയും കുട്ടിയെയും കൊല്ലാൻ മൃഗസംരക്ഷണ വകുപ്പ് നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസങ്ങളിൽ ആലപ്പുഴയിലും കണ്ണൂരിലും തൃശൂരിലും സമാനമായ രീതിയിൽ വളർത്തുമൃഗങ്ങൾക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. കണ്ണൂരിൽ ആയിക്കര ഭാഗത്ത് അലഞ്ഞ് നടക്കുന്ന പശുവിനെ പേയിളകിയതോടെ ദയാവധം നടത്തി. ആലപ്പുഴ […]

Read More
 വയനാടും പാലക്കാടും വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് ബസിൽനിന്ന്

വയനാടും പാലക്കാടും വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് ബസിൽനിന്ന്

കൽപ്പറ്റ/പാലക്കാട്: വയനാട് മുത്തങ്ങയിലും പാലക്കാട് വാളയാറിലും മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. മുത്തങ്ങയിൽ 338ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. സംഭവത്തിൽ കോഴികോട് മാങ്കാവ് സ്വദേശി അരുൺകുമാർ, കുന്ദമംഗലം സ്വദേശി സജിത്ത് കെ.വി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മൈസൂർ-കോഴിക്കോട് ബസിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. വാളയാർ ചെക്ക് പോസ്റ്റിൽ 6.5 ഗ്രാം എംഡിഎംഎയുമായി ഇടുക്കി സ്വദേശി ഡെന്നി ബേബിയെന്നയാളാണ് പിടിയിലായത്. ബംഗളൂരുവിൽ നിന്ന് ചേർത്തലയ്ക്ക് പോവുകയായിരുന്നു എസി […]

Read More