ഉത്തരാഖണ്ഡില്‍ നഴ്‌സിനെ ബലാത്സംഗം ചെയ്തു കൊന്നു; മൃതദേഹം കണ്ടെത്തിയത് ഉത്തര്‍പ്രദേശില്‍ നിന്ന്; പ്രതിയെ പിടികൂടിയത് രാജസ്ഥാനില്‍ നിന്ന്

ഉത്തരാഖണ്ഡില്‍ നഴ്‌സിനെ ബലാത്സംഗം ചെയ്തു കൊന്നു; മൃതദേഹം കണ്ടെത്തിയത് ഉത്തര്‍പ്രദേശില്‍ നിന്ന്; പ്രതിയെ പിടികൂടിയത് രാജസ്ഥാനില്‍ നിന്ന്

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ നഴ്‌സിനെ ബലാത്സംഗം ചെയ്തു കൊന്നു. രുദ്രാപൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് കൊല്ലപ്പെട്ടത്. ജൂലൈ 31 കാണാതായ നഴ്‌സിന്റെ മൃതദേഹം ആഗസ്ത് എട്ടിന് ഉത്തര്‍പ്രദേശില്‍ നിന്നാണ് കണ്ടെത്തിയത്. കേസില്‍ പ്രതിയായ ധര്‍മേന്ദ്ര എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മൊബൈല്‍ ഫോണും സി.സി.ടി.വിയും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് പ്രതിയെ രാജസ്ഥാനില്‍ നിന്ന് പിടികൂടിയത്.

Read More
 വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന സംഭവം; ആശുപത്രിയില്‍ വന്‍ സംഘര്‍ഷം; സമരപന്തലും ആശുപത്രിയും അടിച്ചുതകര്‍ത്തു

വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന സംഭവം; ആശുപത്രിയില്‍ വന്‍ സംഘര്‍ഷം; സമരപന്തലും ആശുപത്രിയും അടിച്ചുതകര്‍ത്തു

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബലാത്സംഗത്തിനിരയായി ഡോക്ടര്‍ കൊല്ലപ്പെട്ട ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജില്‍ വന്‍ സംഘര്‍ഷം. പുറത്തുനിന്നെത്തിയ സംഘം സമരപന്തലും ആശുപത്രിയും അടിച്ചുതകര്‍ത്തു. പൊലീസിനും പ്രതിഷേധക്കാര്‍ക്കു നേരെയും ആക്രമണമുണ്ടായി. ആശുപത്രിയിലെ അത്യാഹിത വിഭാഗം പൂര്‍ണമായും തകര്‍ന്നതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകളും ലാത്തി ചാര്‍ജും പ്രയോഗിക്കുകയായിരുന്നു. കല്ലെറിയുന്നതും പരിക്കേറ്റ പൊലീസുകാരുടെ മുഖത്ത് നിന്ന് ചോരയൊലിക്കുന്നതുമായുള്ള ദൃശ്യങ്ങളും പുറത്തുവന്നു. ആശുപത്രിക്ക് പുറത്ത് നിര്‍ത്തിയിട്ട ഒരു ബൈക്ക് കത്തിച്ചപ്പോള്‍ രണ്ട് പൊലീസ് വാഹനങ്ങളും നശിപ്പിച്ചു. […]

Read More
 കണ്ണൂരില്‍ ആണ്‍കുട്ടിയെ പീഡിച്ചിച്ച കേസ്; പൊലീസുകാരന്‍ അറസ്റ്റില്‍

കണ്ണൂരില്‍ ആണ്‍കുട്ടിയെ പീഡിച്ചിച്ച കേസ്; പൊലീസുകാരന്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ പൊലീസുകാരന്‍ പോക്‌സോ കേസ്സില്‍ അറസ്റ്റില്‍. കണ്ണൂര്‍ ടെലികമ്യൂണിക്കേഷന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ അബ്ദുള്‍ റസാഖാണ് അറസ്റ്റിലായത്. ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ഇന്നലെ വൈകിട്ടാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ മെയ് മാസം മുതല്‍ ഇയാള്‍ ആണ്‍കുട്ടിയെ പീഡിപ്പിച്ചുവരികയാണെന്നാണ് പരാതി. കുട്ടി വീട്ടുകാരെ ഇക്കാര്യം അറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കളാണ് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ഇന്ന് ഉച്ചക്ക് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും.

Read More
 പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കി; അച്ഛനും മകനും അറസ്റ്റില്‍

പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കി; അച്ഛനും മകനും അറസ്റ്റില്‍

വയനാട്: പോക്‌സോ കേസില്‍ അച്ഛനും മകനും അറസ്റ്റില്‍. വടുവന്‍ചാല്‍ കാടാശ്ശേരി അമ്പലശ്ശേരി വീട്ടില്‍ അലവി (69) മകന്‍ നിജാസ് (26) എന്നിവരാണ് പിടിയിലായത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കുകയും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തെന്നാണ് പരാതി. പോക്‌സോ നിയമ പ്രകാരവും മറ്റ് വകുപ്പുകള്‍ പ്രകാരവും കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മേപ്പാടി പൊലീസ് ഇന്‍സ്പെക്ടര്‍ എസ് എച്ച് ബി കെ സിജുവിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. സീനിയര്‍ സിവില്‍ പൊലീസ് […]

Read More
 16 കാരിയെ പീഡിപ്പിച്ചു; രണ്ട് പേര്‍ പിടിയില്‍

16 കാരിയെ പീഡിപ്പിച്ചു; രണ്ട് പേര്‍ പിടിയില്‍

കട്ടപ്പന: 16 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടു പേരെ ഉപ്പുതറ പൊലീസ് അറസ്റ്റു ചെയ്തു. ഉപ്പുതറ അയ്യപ്പല്‍ കോവില്‍ നാലകത്ത് മന്‍സൂര്‍ അലി (47) , ലോണ്‍ട്രി ചാലുങ്കല്‍ ശ്രീകുമാര്‍ എന്ന സുനില്‍ (38) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. മൂന്നാം പ്രതി സാബു വിദേശത്താണ്. ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റു ചെയ്യാനുള്ള ശ്രമം പൊലീസ് തുടങ്ങിയിട്ടുണ്ട്. മൂന്നു പേരും സുഹൃത്തുക്കളാണ്. 2022, 2023 വര്‍ഷങ്ങളിലാണ് പ്രതികള്‍ പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചത്. സ്‌കൂളില്‍ നടന്ന കൗണ്‍സലിങ്ങിലാണ് പീഡന വിവരം പറഞ്ഞത്. […]

Read More
 15കാരിയെ സ്‌കൂളില്‍ വച്ച് ബലാത്സംഗം ചെയ്ത് പ്രിന്‍സിപ്പല്‍; പ്രതി ഒളിവില്‍; അന്വേഷണം

15കാരിയെ സ്‌കൂളില്‍ വച്ച് ബലാത്സംഗം ചെയ്ത് പ്രിന്‍സിപ്പല്‍; പ്രതി ഒളിവില്‍; അന്വേഷണം

ലഖ്‌നൗ: 15കാരിയെ സ്‌കൂളില്‍ വച്ച് ബലാത്സംഗം ചെയ്ത് പ്രിന്‍സിപ്പല്‍. ഉത്തര്‍പ്രദേശിലെ കൗഷംബി ജില്ലയിലെ കോഖ്‌റാജ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഭവത്തില്‍ സ്വകാര്യ സ്‌കൂളിലെ പ്രിന്‍സിപ്പലായ ഡി.കെ മിശ്രയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ഏപ്രിലില്‍ നടന്ന പീഡനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിനു പിന്നാലെ വ്യാഴാഴ്ചയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ പിടികൂടാന്‍ തെരച്ചില്‍ ഊര്‍ജിതമാക്കിയതായി സര്‍ക്കിള്‍ ഓഫീസര്‍ സിരാതു അവ്‌ദേശ് കുമാര്‍ വിശ്വകര്‍മ പറഞ്ഞു.

Read More
 ലൈംഗികാരോപണം; സിആര്‍പിഎഫ് ഡിഐജിയെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു

ലൈംഗികാരോപണം; സിആര്‍പിഎഫ് ഡിഐജിയെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു

ന്യൂഡല്‍ഹി: ലൈംഗിക ആരോപണ വിധേയനായ സിആര്‍പിഎഫ് ഡിഐജി ഖജന്‍ സിങിനെ കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിട്ടു. ഡെപ്യൂട്ടി ഇന്‍സപ്കെടര്‍ ജനറലും സിആര്‍പിഎഫിന്റെ മുന്‍ സ്പോര്‍ട്സ് ഓഫീസറുമായ ഖജന്‍സിങിനെ സര്‍വിസില്‍ നിന്നും പിരിച്ചുവിട്ടതായി രാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു. ലൈംഗികാരോപണം ഉയര്‍ന്നതിന് പിന്നാലെ ഖജന്‍ സിങിന് ആഭ്യന്തരമന്ത്രാലയവും യുപിഎസ് സിയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് പിരിച്ചുവിടല്‍ നടപടി. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണം തികച്ചും തെറ്റാണെന്നും തന്റെ പ്രതിച്ഛായ നശിപ്പിക്കാനായാണ് ഇത്തരമൊരു ആരോപണം മെന്നുമായിരുന്നു ഖജന്‍സിങിന്റെ അവകാശവാദം. […]

Read More
 അഞ്ചുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍

അഞ്ചുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരക്ക് അഞ്ചുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. മുരുക്കുംപുഴ ഇടവിളാകം സ്വദേശി നാസര്‍ (55) ആണ് അറസ്റ്റിലായത്. ബന്ധു വീട്ടിലെത്തിയ പെണ്‍കുട്ടിയെ ആണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. ഇക്കഴിഞ്ഞ 15 നായിരുന്നു സംഭവം. വീട്ടില്‍ ആളില്ലാതിരുന്ന സമയത്താണ് ഇയാള്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ മംഗലപുരം പൊലീസാണ് ഇയാളെ പിടികൂടിയത്. ഒന്നിലധികം തവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പ്രതി മംഗലപുരം പൊലീസിനോട് പറഞ്ഞു.

Read More
 സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് കഠിന തടവ്

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് കഠിന തടവ്

കോഴിക്കോട്: ബസ് കാത്തുനില്‍ക്കുകയായിരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിന് ശിക്ഷ വിധിച്ച് കോടതി. കൂത്താളി പാറേമ്മല്‍ വീട്ടില്‍ മുഹമ്മദ് അസ്ലമി(27)നാണ് നാലുവര്‍ഷം കഠിന തടവ് കോടതി വിധിച്ചത്. നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയുടേതാണ് വിധി. 20,000 രൂപ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു. 2023 ജൂണ്‍ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പേരാമ്പ്ര ചാനിയംകടവ് റോഡിലെ ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. ഈ സമയം ഇതുവഴി കാറില്‍ വന്ന പ്രതി വണ്ടി നിര്‍ത്തി […]

Read More
 ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തി; മൃതദേഹം അഴുക്കുചാലില്‍ ഉപേക്ഷിച്ചു

ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തി; മൃതദേഹം അഴുക്കുചാലില്‍ ഉപേക്ഷിച്ചു

ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ മസൂരിയില്‍ ഏഴുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തി മൃതദേഹം അഴുക്കുചാലില്‍ ഉപേക്ഷിച്ചു. വൈകിട്ട് കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നെന്ന് പൊലീസ് പറയുന്നു. നേരം ഇരുട്ടിത്തുടങ്ങിയിട്ടും മകള്‍ വീട്ടില്‍ വരാഞ്ഞപ്പോള്‍ മാതാപിതാക്കള്‍ എല്ലായിടത്തും അന്വേഷിച്ചു. സമീപ പ്രദേശത്തെ വീടുകളിലും മറ്റും നോക്കിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് മകളെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പിറ്റേദിവസം രാവിലെയാണ് വീടിന് സമീപത്തെ അഴുക്കുചാലില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. ഇഷ്ടിക കഷ്ണങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു […]

Read More