മൂർഷിദബാദ് സംഘർഷം; കലാപം ആസൂത്രിതമെന്ന് പൊലീസ്;കൂടുതൽ സുരക്ഷാ വിന്യാസം

മൂർഷിദബാദ് സംഘർഷം; കലാപം ആസൂത്രിതമെന്ന് പൊലീസ്;കൂടുതൽ സുരക്ഷാ വിന്യാസം

വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടർന്ന് കലാപബാധിതമായ പശ്ചിമബംഗാളിലെ മുർഷിദാബാദിൽ കൂടുതൽ സുരക്ഷാ വിന്യാസം. കലാപം ആസൂത്രിതമെന്നും എസ്ഡിപിഐയ്ക്ക് ഇതിൽ പ്രധാനപങ്കുണ്ടെന്നുമാണ് പൊലീസ് കണ്ടെത്തൽ. അതേസമയം കലാപബാധിത മേഖലകളിൽ നിന്ന് ആളുകൾ കൂട്ടമായി ഒഴിഞ്ഞുപോകുകയാണ്. പ്രദേശത്ത് ഇന്റർ നെറ്റ് നിരോധനം തുടരുകയാണ്.മുസ്ലീങ്ങളുടെ സ്വത്തുക്കൾ തട്ടിയെടുക്കാൻ ആണ് പുതിയ നിയമത്തിലൂടെ കേന്ദ്രം ശ്രമിക്കുന്നതെന്ന് എസ്ഡിപിഐ പ്രചരണം നടത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. കലാപത്തിൽ കൊല്ലപ്പെട്ട ഇജാസ് അഹമ്മദിന്റെ കുടുംബാംഗങ്ങൾ പ്രദേശത്ത് എസ്ഡിപിഐ പ്രകോപനപരമായ പ്രചാരണം നടത്തുന്നുണ്ടെന്ന് സ്ഥിരീകരിച്ചു. വഖഫ് […]

Read More
 എസ് ഡി പി ഐ കുന്ദമംഗലം മണ്ഡലം കമ്മറ്റി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

എസ് ഡി പി ഐ കുന്ദമംഗലം മണ്ഡലം കമ്മറ്റി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

കുന്ദമംഗലം :രാജ്യത്തിന്റെ 78ആം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി എസ് ഡി പി ഐ കുന്ദമംഗലം മണ്ഡലം കമ്മറ്റി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. മണ്ഡലം ഓഫിസ് പരിസരത്തു സെക്രട്ടറി ഹനീഫ പാലാഴി പതാക ഉയര്‍ത്തി.മണ്ഡലം ആക്ടിംഗ് പ്രസിഡന്റ് യൂ കെ ശരീഫ് സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. റിയ ബദിയ്യയുടെ ദേശ ഭക്തി ഗാനം ചടങ്ങിന് മാറ്റ് കൂട്ടി. മണ്ഡലം നേതാക്കളായ അഷറഫ് പെരുമണ്ണ, റഷീദ് കെ പി, അഷറഫ് കുട്ടിമോന്‍, മണ്ഡലം വോളണ്ടിയര്‍ ടീം ക്യാപ്റ്റന്‍ റഷീദ് […]

Read More
 അംഗന്‍വാടി പ്രവേശനോത്സവം; എസ് ഡി പി ഐ സമ്മാനം വിതരണം ചെയ്തു

അംഗന്‍വാടി പ്രവേശനോത്സവം; എസ് ഡി പി ഐ സമ്മാനം വിതരണം ചെയ്തു

കാരന്തൂര്‍ :അംഗന്‍വാടി പ്രവേശനോത്സവത്തിന്റെ ഭാഗമായി കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 20ലെ മുണ്ടിയം ചാലില്‍ അംഗന്‍വാടിയില്‍ എസ് ഡി പി ഐ ഇരുപതാം വാര്‍ഡ് കമ്മറ്റി കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഓവുങ്ങര ബ്രാഞ്ച് പ്രസിഡന്റ് റഷീദ് കെ പി യില്‍ നിന്ന് അംഗന്‍വാടി ടീച്ചര്‍ അനുഷ സമ്മാനങ്ങള്‍ സ്വീകരിച്ചു. അംഗന്‍വാടി പ്രസിഡന്റ് റഷീദ് പി, സഫിയ, രക്ഷിതാക്കളും പരിപാടിയില്‍ സന്നിഹിതരായിരുന്നു.

Read More
 എസ് ഡി പി ഐ വാഹന പ്രചരണ ജാഥ നടത്തി

എസ് ഡി പി ഐ വാഹന പ്രചരണ ജാഥ നടത്തി

കുന്ദമംഗലം :എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് മുവാറ്റുപുഴ അഷറഫ് മൗലവി നടത്തുന്ന ‘രാജ്യത്തിന്റെ വീണ്ടെടുപ്പിന് ജനമുന്നേറ്റ യാത്ര’യുടെ ഭാഗമായി കുന്ദമംഗലം മണ്ഡലം കമ്മറ്റി വാഹനജാഥ നടത്തി. കാരന്തൂരില്‍ നിന്നാരംഭിച്ച് ഒളവണ്ണ കമ്പിളിപ്പറമ്പില്‍ സമാപിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് വാഹിദ് ചെറുവറ്റ ജാഥ ക്യാപ്റ്റനും എസ് ഡി പി ഐ ജില്ല സെക്രട്ടറിയുമായ റഹ്‌മത്ത് നെല്ലൂളിക്ക് പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു. വൈസ് ക്യാപ്റ്റന്‍ പി റഷീദ്, ജാഥ ഡയറക്ടര്‍ സുലൈഖ മാവൂര്‍, കോര്‍ഡിനേറ്റര്‍ ഹനീഫ […]

Read More
 കോഴിക്കോട് പോലീസ് സ്റ്റേഷൻ ആക്രമിക്കണമെന്ന് വാട്സ്ആപ് ഗ്രുപ്പിൽ ശബ്ദ സന്ദേശം;എസ്‌ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ

കോഴിക്കോട് പോലീസ് സ്റ്റേഷൻ ആക്രമിക്കണമെന്ന് വാട്സ്ആപ് ഗ്രുപ്പിൽ ശബ്ദ സന്ദേശം;എസ്‌ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ

കോഴിക്കോട് ചോമ്പാലയിൽ പോലീസ് സ്റ്റേഷൻ ആക്രമിക്കണമെന്ന് വാട്സ്ആപ് ഗ്രുപ്പിൽ ശബ്ദ സന്ദേശമിട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കേസിൽ എസ് ഡി പി ഐ പ്രവർത്തകൻ മുക്കാളി സ്വദേശി ഷംസുദ്ധീൻ ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ കലാപാഹ്വാനത്തിന് ചോമ്പാല പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153, 505(1)(b) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. 46 വയസാണ് ഷംസുദ്ദീന്. ഇയാളെ ഇന്ന് പുലർച്ചെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Read More
 എസ്.ഡി.പി.ഐയുടേതെന്ന് കരുതി പോര്‍ച്ചുഗല്‍ പതാക വലിച്ചുകീറി ബിജെപി പ്രവര്‍ത്തകന്‍

എസ്.ഡി.പി.ഐയുടേതെന്ന് കരുതി പോര്‍ച്ചുഗല്‍ പതാക വലിച്ചുകീറി ബിജെപി പ്രവര്‍ത്തകന്‍

ഖത്തര്‍ ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത് ഒരു വീഡിയോ ആണ്.പോപ്പുലര്‍ ഫ്രണ്ടിന്റെ പതാകയെന്ന് തെറ്റിദ്ധരിച്ച് പോര്‍ച്ചുഗല്‍ പതാക വലിച്ചുകീറി കളഞ്ഞ ബിജെപി പ്രവര്‍ത്തകന്റെ വിഡിയോ ആണിത് ഖത്തര്‍ ലോകകപ്പിനോടനുബന്ധിച്ച് ടൗണില്‍ പോര്‍ച്ചുഗീസ് ആരാധകര്‍ കെട്ടിയ പതാകയാണ് ബിജെപി പ്രവര്‍ത്തകന്‍ വലിച്ചുകീറിയത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടക്കുന്നത്. ഖത്തര്‍ ലോകകപ്പിനോടനുബന്ധിച്ച് ടൗണില്‍ പോര്‍ച്ചുഗീസ് ആരാധകര്‍ കെട്ടിയ പതാകയാണ് ബിജെപി പ്രവര്‍ത്തകന്‍ വലിച്ചുകീറിയത്. ഇതിന്റെ വീഡിയോയും വൈറലായി. പതാക തുണ്ടും തുണ്ടമായി വലിച്ചുകീറിയിട്ടും ‘കലി’ […]

Read More
 എസ്.ഡി.പി.ഐ, നേതാക്കള്‍ പരിപാടിയിലേക്ക് വിളിച്ചിട്ടും പോയില്ലെന്ന് ഷാരിസ്;എസ്ഡിപിഐക്ക് ഫിലിം ക്ലബില്ല ഒരു നേതാവും വിളിച്ചിട്ടില്ലെന്ന് എസ്ഡിപിഐ

എസ്.ഡി.പി.ഐ, നേതാക്കള്‍ പരിപാടിയിലേക്ക് വിളിച്ചിട്ടും പോയില്ലെന്ന് ഷാരിസ്;എസ്ഡിപിഐക്ക് ഫിലിം ക്ലബില്ല ഒരു നേതാവും വിളിച്ചിട്ടില്ലെന്ന് എസ്ഡിപിഐ

ജന ഗണ മനയുടെ റിലീസിന് ശേഷം എസ്.ഡി.പി.ഐ, ഫ്രറ്റേണിറ്റി നേതാക്കള്‍ പരിപാടികളിലേക്ക് വിളിച്ചിട്ട് പോകാതത്തിന്റെ കാരണം വ്യക്തമാക്കി തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്. സംബന്ധിച്ചിടത്തോളം അവര്‍ക്ക് ആവശ്യമായിരുന്നത് തന്റെ പേരിന് അറ്റത്തുള്ള മുഹമ്മദിനെ ആയിരുന്നുവെന്നാണ് ഷാരിസ് പറഞ്ഞത്. രണ്ട് പ്രസ്ഥാനത്തോടും എന്തുകൊണ്ട് ചിത്രത്തിന്റെ സംവിധായകന്‍ ഡിജോ ജോസ് ആന്റണിയെ വിളിക്കുന്നില്ലെന്ന് ചോദിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ആവശ്യം നിങ്ങളെയാണ് എന്നായിരുന്നു മറുപടി എന്നും ഷാരിസ് വ്യക്തമാക്കി. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച വേരില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ഷാരിസിന്റെ മറുപടി.എന്നാൽ തിരക്കഥാകൃത്ത് ഷാരിസ് […]

Read More
 എസ്.ഡി.പി.ഐ വര്‍ഗീയകക്ഷി, ഒരു തരത്തിലെ കൂടിക്കാഴ്ചയും പാര്‍ട്ടി ആഗ്രഹിക്കുന്നില്ല, നേതാക്കളെ മടക്കി അയച്ചു

എസ്.ഡി.പി.ഐ വര്‍ഗീയകക്ഷി, ഒരു തരത്തിലെ കൂടിക്കാഴ്ചയും പാര്‍ട്ടി ആഗ്രഹിക്കുന്നില്ല, നേതാക്കളെ മടക്കി അയച്ചു

എസ്ഡിപിഐ സംഘം എകെജി സെന്റര്‍ സന്ദര്‍ശിച്ചു എന്ന തരത്തില്‍ ഒരു വാര്‍ത്തയും ചിലര്‍ എകെജി സെന്ററിന് മുന്നില്‍ നില്‍ക്കുന്ന ഒരു ചിത്രവും പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും ഇത് വസ്തുതാപരമല്ലെന്നും എകെജി സെന്റര്‍ അറിയിച്ചു. സാധാരണക്കാരായ ലക്ഷക്കണക്കിന് ആളുകളുടെ ആശ്രയകേന്ദ്രം എന്ന നിലയിലാണ് മഹാനായ എ.കെ.ജിയുടെ പേരില്‍ ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഇവിടെ കടന്നുവരുന്നതിന് ആര്‍ക്കും ഒരു വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ എസ്.ഡി.പി.ഐ പോലെയുളള വര്‍ഗീയകക്ഷികളുമായി ഒരു തരത്തിലെ കൂടിക്കാഴ്ചയും പാര്‍ട്ടി ആഗ്രഹിക്കുന്നില്ല. അതിനാല്‍ എസ്.ഡി.പി.ഐയുടെ ഭാരവാഹികളായ ഏഴുപേരെ തിരികെ […]

Read More
 മതസ്പര്‍ധ  ആളിക്കത്തിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നു,കുട്ടിയെ വിദ്വേഷ മുദ്രാവാക്യം പഠിപ്പിച്ചത് എസ്ഡിപിഐ മണ്ഡലം സെക്രട്ടറിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

മതസ്പര്‍ധ ആളിക്കത്തിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നു,കുട്ടിയെ വിദ്വേഷ മുദ്രാവാക്യം പഠിപ്പിച്ചത് എസ്ഡിപിഐ മണ്ഡലം സെക്രട്ടറിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

ആലപ്പുഴ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചത് പിതാവിന്റെ അറിവോടെയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്.കുട്ടിയെ മതവിദ്വേഷ മുദ്രാവാക്യം പഠിപ്പിച്ചത് പോപ്പുലര്‍ ഫ്രണ്ട് തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി സുധീറും പള്ളൂരുത്തി ഡിവിഷന്‍ പ്രസിഡന്റ് ഷമീറും ചേര്‍ന്നാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പിതാവും കുട്ടിയെ മുദ്രാവാക്യം വിളിപ്പിക്കുന്നതില്‍ സഹായിച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. മതസ്പര്‍ധ ആളിക്കത്തിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നുവെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.കേസുമായി ബന്ധപ്പെട്ട് ഇതുവരെ 26 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം […]

Read More
 പോപ്പുല‍ര്‍ ഫ്രണ്ട് വിദ്വേഷ മുദ്രാവാക്യ കേസ്,കുട്ടിയുടെ പിതാവ് കസ്റ്റഡിയിൽ

പോപ്പുല‍ര്‍ ഫ്രണ്ട് വിദ്വേഷ മുദ്രാവാക്യ കേസ്,കുട്ടിയുടെ പിതാവ് കസ്റ്റഡിയിൽ

ആലപ്പുഴയിൽ പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ചിനിടെ മതവിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവിനെ പള്ളുരുത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെക്കൊണ്ട് ഇത്തരത്തിൽ മുദ്രാവാക്യം വിളിപ്പിച്ചതിനാണ് പിതാവിനെ കസ്റ്റഡിയിലെടുത്ത്. പോലീസ് സംഘം കൊച്ചി പള്ളുരുത്തിയിലെ ഇവരുടെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. കുട്ടിക്കൊപ്പം മതവിദ്വേഷ മുദ്രാവാക്യം വിളിച്ച മറ്റുള്ളവരെ പൊലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. സംഘപരിവാറിനെതിരെ മുഴക്കിയ മുദ്രാവാക്യമാണ് അതെന്നും ചെയ്തതിൽ തെറ്റില്ലെന്നും കുട്ടിയുടെ പിതാവ് നേരത്തേ പ്രതികരിച്ചിരുന്നു.മുദ്രാവാക്യം വിളിച്ചതില്‍ കേസെടുത്തതിന് പിന്നാലെ കുട്ടിയേയും മാതാപിതാക്കളേയും കാണാതായിരുന്നു. ടൂറിലായിരുന്നുവെന്നും ഇതിനിടയിലാണ് കേസെടുത്ത വിവരം അറിയുന്നതെന്നുമാണ് കുട്ടിയുടെ […]

Read More