കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി

കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി

എന്‍.കെ പ്രേമചന്ദ്രന്‍ കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ പറഞ്ഞു. പാര്‍ട്ടി ഏകകണ്ഠമായി പറഞ്ഞ പേരാണ് പ്രേമചന്ദ്രന്റേതെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. രാജ്യത്തിന് തന്നെ മാതൃകയായി പാര്‍ലമെന്റില്‍ പ്രവര്‍ത്തിച്ച എംപിയാണ് പ്രേമചന്ദ്രന്‍. അദ്ദേഹം മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ എത്തിച്ചുവെന്നും നിരവധി അപവാദ പ്രചരണങ്ങളെ അതിജീവിച്ചാണ് ഇവിടെവരെ എത്തിയതെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി.

Read More
 യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ച നാളെ മുതല്‍; രാഹുല്‍ മത്സരിക്കുന്നില്ലെങ്കില്‍ വയനാട് സീറ്റ് ആവശ്യപ്പെടാന്‍ മുസ്ലിം ലീഗ്

യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ച നാളെ മുതല്‍; രാഹുല്‍ മത്സരിക്കുന്നില്ലെങ്കില്‍ വയനാട് സീറ്റ് ആവശ്യപ്പെടാന്‍ മുസ്ലിം ലീഗ്

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജനത്തിനായുള്ള യുഡിഎഫിലെ ഉഭയക്ഷി ചര്‍ച്ചകള്‍ നാളെ ആരംഭിക്കും. പ്രതിപക്ഷ നേതാവും യുഡിഎഫ് കണ്‍വീനറും കെപിസിസി പ്രസിഡന്റിന്റെ അഭാവത്തില്‍ മുതിര്‍ന്ന നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കും. ഉപാധികളോട് കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് നല്‍കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ ധാരണ. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവത്തിന് ഇതില്‍ എതിര്‍പ്പുണ്ട്. എന്നാല്‍ ഇക്കാര്യം ചര്‍ച്ചയിലൂടെ പരിഹരിക്കാനാകുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. 29 നാണ് ലീഗുമായി ചര്‍ച്ച നടക്കുക. 30 ന് ആര്‍എസ്പി, കേരളാ കോണ്‍ഗ്രസ് ജേക്കബ്, […]

Read More
 തദ്ദേശ ഉപതെരഞ്ഞെടുപ്പ്; കോഴിക്കോട് ജില്ലയില്‍ നാലിടത്ത് യുഡിഎഫിന് ജയം; എല്‍ഡിഎഫിന് തിരിച്ചടി

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; കോഴിക്കോട് ജില്ലയില്‍ നാലിടത്ത് യുഡിഎഫിന് ജയം; എല്‍ഡിഎഫിന് തിരിച്ചടി

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നാലിടത്ത് തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ യുഡിഎഫിന് ജയം. വില്യാപ്പള്ളി പഞ്ചായത്ത് 16ാം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. ബാക്കി മൂന്നിടങ്ങളിലും യുഡിഎഫ് സിറ്റിംഗ് സീറ്റ് നിലനിര്‍ത്തി. നിലവിലെ തിരഞ്ഞെടുപ്പ് ഫലം എവിടെയും ഭരണത്തെ ബാധിക്കില്ല. വില്യാപ്പള്ളി പഞ്ചായത്തിലെ 16ാം വാര്‍ഡ് ചല്ലിവയലില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ ബി പ്രകാശന്‍ 311 വോട്ടുകള്‍ക്ക് വിജയിച്ചു. കഴിഞ്ഞ തവണ എല്‍ഡിഎഫ് 140 വോട്ടിന് വിജയിച്ച വാര്‍ഡാണിത്. 16ാം വാര്‍ഡ് മെമ്പറായിരുന്ന സിപി […]

Read More
 നവകേരള സദസ്സ് ; ഫണ്ട് പാസാക്കുന്നതിൽ പ്രതിഷേധം തുടരാൻ യുഡിഎഫ്

നവകേരള സദസ്സ് ; ഫണ്ട് പാസാക്കുന്നതിൽ പ്രതിഷേധം തുടരാൻ യുഡിഎഫ്

നവകേരള സദസ്സിന് കുന്ദമംഗലം പഞ്ചായത്ത് അധികൃതർ ഫണ്ട് പാസാക്കുന്നതിൽ പ്രതിഷേധം തുടരാൻ യുഡിഎഫ്. തിങ്കളാഴ്ച നടന്ന ഭരണ സമിതി യോഗത്തിൽ നവകേരള സദസ്സിന്റെ ഭാഗമായി പഞ്ചായത്തിൽ വെച്ച പരസ്യ ബോർഡുകളുടെ ചെലവ് പാസ്സാക്കാൻ ശ്രമിച്ചതിനെതിരെ യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു. തിങ്കളാഴ്ച നടന്ന ബോർഡ് മീറ്റിങ്ങിൽ നാലാമത്തെ അജൻഡയായാണ് നവകേരള സദസ്സ് ഉൾപ്പെടുത്തിയത്. കഴിഞ്ഞ ബോർഡ് മീറ്റിങ്ങിന്റെ തുടർ തീരുമാനപ്രകാരം ബോർഡുകൾ വെക്കുന്നതിന് 50000 രൂപ പാസാക്കുകയാണെന്നും പറഞ്ഞപ്പോൾ അങ്ങിനെ ഒരു അജൻഡ കഴിഞ്ഞ ബോർഡ് മീറ്റിങ്ങിൽ എടുത്തില്ല […]

Read More
 രണ്ടാം പിണറായി സർക്കാരിനെതിരെയുള്ള യു ഡിഎഫ് സമരം; രണ്ടാം സെക്രട്ടറിയേറ്റ് ഉപരോധം നാളെ

രണ്ടാം പിണറായി സർക്കാരിനെതിരെയുള്ള യു ഡിഎഫ് സമരം; രണ്ടാം സെക്രട്ടറിയേറ്റ് ഉപരോധം നാളെ

അഴിമതി രാഷ്ട്രീയം വിഷയമാക്കി രണ്ടാം പിണറായി സർക്കാരിനെതിരെയുള്ള യുഡിഎഫിന്‍റെ രണ്ടാം സെക്രട്ടറിയേറ്റ് ഉപരോധം നാളെ. രാവിലെ ആറുമുതല്‍ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് വളയും. കൊള്ളക്കാരുടെ ഭരണമാണ് കേരളത്തിലേതെന്നാണ് പ്രതിപക്ഷ ആരോപണം. രാവിലെ മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാകും.എഐ ക്യാമറ അഴിമതി ഉള്‍പ്പടെ മുന്‍നിര്‍ത്തി ഇക്കഴിഞ്ഞ മെയ് 20 നാണ് യുഡിഎഫ് സെക്രട്ടറിയേറ്റ് വളഞ്ഞത്. അഞ്ച് മാസം പൂര്‍ത്തിയാകുന്നതിനിടെയാണ് അഴിമതി വിഷയങ്ങള്‍ ഉയര്‍ത്തിയുള്ള രണ്ടാം സമരം. രാവിലെ ആറുമുതല്‍ സെക്രട്ടറിയേറ്റിന്‍റെ നാല് ഗേറ്റുകളില്‍ മൂന്നെണ്ണം പൂര്‍ണമായും ഉപരോധിക്കും. കന്‍റോണ്‍മെന്‍റ് ഗേറ്റ് […]

Read More
 യുഡിഎഫ് ഏകോപനസമിതി യോഗം 13ന്

യുഡിഎഫ് ഏകോപനസമിതി യോഗം 13ന്

പുതുപ്പള്ളിയിലെ പരാജയം സർക്കാരിന്റെ അഴിമതിക്കും ജനദ്രോഹ ഭരണത്തിനും എതിരായ ജനവിധിയായി അംഗീകരിക്കാൻ മുഖ്യമന്ത്രിയോ മാർക്സിസ്റ്റ് പാർട്ടിയോ തയ്യാറാകാത്ത സാഹചര്യത്തിൽ സർക്കാരിനെതിരെ യുഡിഎഫ് നടത്തിവരുന്ന സമരപരിപാടികൾ കൂടുതൽ ശക്തമായി തുടരുമെന്ന് യു ഡി എഫ് കൺവീനർ എം എം ഹസൻ പറഞ്ഞു. ഉപതിരഞ്ഞെടുപ്പിനെ തുടർന്ന് മാറ്റിവെച്ച സമരപരിപാടികളെ കുറിച്ച് ചർച്ച ചെയ്യാൻ യുഡിഎഫ് സംസ്ഥാന ഏകോപന സമിതി യോഗം സെപ്റ്റംബർ 13ന് ഉച്ചയ്ക്ക് 3 മണിക്ക് തിരുവനന്തപുരം കന്റോൺമെന്റ് ഹൗസിൽ ചേരുമെന്ന് കൺവീനർ എംഎം ഹസൻ അറിയിച്ചു. അഴിമതിക്കും […]

Read More
 പിണറായി സർക്കാർ നേരിട്ട പത്താം ഉപതെരഞ്ഞെടുപ്പ് ;ആറുതവണയും ജയിച്ചത് യുഡിഎഫ്

പിണറായി സർക്കാർ നേരിട്ട പത്താം ഉപതെരഞ്ഞെടുപ്പ് ;ആറുതവണയും ജയിച്ചത് യുഡിഎഫ്

കേരളത്തിൽ എൽഡിഎഫ് സർക്കാർ 2016ൽ അധികാരത്തിലെത്തിയതിന് ശേഷം നടന്ന പത്താമത്തെ ഉപതെരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിലേത്. ഉപതെരഞ്ഞെടുപ്പുകളിൽ ആറിലും ജയിച്ചത് യുഡിഎഫ്. നാല് തവണ മാത്രമാണ്എൽഡിഎഫിന് ജയിക്കാനായത്. 2016ൽ പിണറായി സർക്കാർ അധികാരമേറ്റ് കാലാവധി പൂർത്തിയാക്കുന്നതിനിടെയുളള അഞ്ച് വർഷത്തിനിടെ എട്ട് ഉപതെരഞ്ഞെടുപ്പുകളാണ് നടന്നത്. ഇതിൽ നാല് സ്ഥലങ്ങളിൽ യുഡിഎഫും നാല് സ്ഥലങ്ങളിൽ എൽഡിഎഫുമാണ് വിജയിച്ചത്. 2016 ന് ശേഷമുള്ള പത്ത് ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫിൻറെ രണ്ട് സിറ്റിങ് സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ ഇടതുമുന്നണിയുടെ ഒരു സിറ്റിങ് സീറ്റിൽ യുഡിഎഫും വിജയിച്ചു. വേങ്ങറയിലേതായിരുന്നു […]

Read More
 യു ഡി എഫ് സെക്രട്ടേറിയറ്റ് വളയലിനിടെ സമരക്കാരും പോലീസും തമ്മിൽ സംഘർഷം; തലസ്ഥാനത്ത് ഉച്ച വരെ ഗതാഗത നിയന്ത്രണം

യു ഡി എഫ് സെക്രട്ടേറിയറ്റ് വളയലിനിടെ സമരക്കാരും പോലീസും തമ്മിൽ സംഘർഷം; തലസ്ഥാനത്ത് ഉച്ച വരെ ഗതാഗത നിയന്ത്രണം

യുഡിഎഫിന്‍റെ സെക്രട്ടേറിയറ്റ് വളയലിനിടെ നോർത്ത് ഗേറ്റിൽ പോലീസും സമരക്കാരും തമ്മിൽ സംഘർഷം. സമരം നടക്കുന്ന ഗേറ്റിലൂടെ സെക്രട്ടേറിയറ്റ് ജീവനക്കാരെ കടത്തിവിട്ടതിനെ ചൊല്ലിയാണ് പ്രശ്നമുണ്ടായത്. പോലീസ് സമരം പൊളിക്കാൻ ശ്രമിക്കുകയാണെന്ന് സമരക്കാർ ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക ദിനം പ്രതിഷേധ ദിനമായി മാറ്റിയിരിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. സെക്രട്ടേറിയറ്റ് വളഞ്ഞ് പ്രതിഷേധിക്കുന്ന യു ഡി എഫ് നികുതി വര്‍ധന, കാര്‍ഷിക പ്രശ്നങ്ങള്‍, അഴിമതി, സാമ്പത്തിക പ്രതിസന്ധി, സര്‍ക്കാരിന്‍റെ ധൂര്‍ത്ത് തുടങ്ങി രാഷ്ട്രീയ വിഷയങ്ങളില്‍ ഉള്‍പ്പടെ സര്‍ക്കാരിനെതിരായ കുറ്റപത്രം പ്രതിഷേധ […]

Read More
 സുരക്ഷാ ക്യാമറ: ഏഴ് ചോദ്യങ്ങളുമായി യുഡിഎഫ്

സുരക്ഷാ ക്യാമറ: ഏഴ് ചോദ്യങ്ങളുമായി യുഡിഎഫ്

തിരുവനന്തപുരം∙ റോഡുകളിൽ സുരക്ഷാ ക്യാമറ സ്ഥാപിച്ച സർക്കാർ പദ്ധതിയെക്കുറിച്ച് സമഗ്രമായ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. യുഡിഎഫ് നേതൃയോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കരാറിനെതിരെ ഏഴു ചേദ്യങ്ങൾ ഉന്നയിച്ച യുഡിഎഫ് നേതാക്കൾ അവയെല്ലാം ജുഡീഷ്യൽ അന്വേഷണത്തിന്റെ ഭാഗമാക്കണമെന്നും ആവശ്യപ്പെട്ടു. യുഡിഎഫ് ഉയർത്തുന്ന ചോദ്യങ്ങൾ: കെൽട്രോൺ ടെൻഡർ രേഖകൾ പ്രകാരം സാങ്കേതികമായും സാമ്പത്തികമായും യോഗ്യതയുള്ള ഉപകരണങ്ങൾ നിർമിക്കുന്ന കമ്പനിക്കും വെണ്ടർക്കും മാത്രമേ ടെൻഡർ നൽകാൻ സാധിക്കൂ എന്നാണ് നിഷ്കർഷിക്കുന്നത്. റോഡ് സുരക്ഷാ ക്യാമറകളെ സംബന്ധിച്ചു യാതൊരു […]

Read More
 യു.ഡി.എഫ് കരിദിനാചരണം: പന്തം കൊളുത്തി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

യു.ഡി.എഫ് കരിദിനാചരണം: പന്തം കൊളുത്തി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

യു.ഡി.എഫ് കരിദിനാചരണത്തിന്റെ ഭാഗമായി ചാത്തമംഗലം പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി കെട്ടാങ്ങൽ അങ്ങാടിയിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ സംഗമം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.എ.ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ ടി.കെ.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ അഹമ്മദ് കുട്ടി അരയങ്കോട് സ്വാഗതം പറഞ്ഞു. ഡി.സി.സി. സെക്രട്ടരി ഇ.എം. ജയപ്രകാശ്, മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടരി എൻ.പി.ഹംസ മാസ്റ്റർ, എൻ.എം.ഹുസ്സയിൻ, വേലായുധൻ അരയങ്കോട്, എൻ.പി. ഹമീദ് മാസ്റ്റർ, ഒ. അശോകൻ, […]

Read More