യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയുടെയും എംപിമാരുടെയും സംയുക്ത യോഗം 20 ന്

യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയുടെയും എംപിമാരുടെയും സംയുക്ത യോഗം 20 ന്

ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയം വിലയിരുത്താനും ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യാനും യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയുടെയും എംപി മാരുടെയും സംയുക്ത യോഗം ജൂണ്‍ 20 വൈകുന്നേരം 5.30 ന് കന്റോണ്‍മെന്റ് ഹൗസില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അധ്യക്ഷതയില്‍ ചേരുമെന്ന് യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍ അറിയിച്ചു.

Read More
 കുന്ദമംഗലം പഞ്ചായത്തിന് മുന്‍പില്‍ യുഡിഎഫ് പ്രതിഷേധ ധര്‍ണ്ണ നടത്തി

കുന്ദമംഗലം പഞ്ചായത്തിന് മുന്‍പില്‍ യുഡിഎഫ് പ്രതിഷേധ ധര്‍ണ്ണ നടത്തി

കുന്ദമംഗലം : മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താതെ കുന്ദമംഗലത്തെ മറ്റൊരു ഞളിയം പറമ്പാക്കി മാറ്റുന്ന പഞ്ചായത്ത് ഭരണ സമിതിയുടെ അനാസ്ഥക്കെതിരെ യു.ഡി.എഫ് കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്ദമംഗലം പഞ്ചായത്തിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ഹരിത കര്‍മ്മ സേനകള്‍ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ യഥാസമയം കയറ്റി അയക്കാത്തതും സാധനങ്ങള്‍ കൃത്യമായി സൂക്ഷിക്കാന്‍ എംസിഎഫ് സംവിധാനം ഇതുവരെ സ്ഥാപിക്കാത്തതും പ്രശ്‌നം കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. കുന്ദമംഗലം അങ്ങാടിയിലെ ട്രൈനെജുകള്‍ മഴക്ക് മുന്‍പേ വൃത്തിയാക്കാത്തത് കാരണം റോഡിലൂടെയാണ് മഴപെയ്യുമ്പോള്‍ […]

Read More
 യു.ഡി.എഫ് പൊതുസമ്മേളനം

യു.ഡി.എഫ് പൊതുസമ്മേളനം

കുന്ദമംഗലം: യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ. രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി യു.ഡി.എഫ് കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന തിരഞ്ഞെടുപ്പ് പൊതുസമ്മേളനം പ്രതിപക്ഷ ഉപ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം. ബാബുമോന്‍ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവന്‍, എം.സി. മായിന്‍ ഹാജി, പി.എം. നിയാസ്, റസാഖ്, യു.സി. രാമന്‍, സി.എന്‍. വിജയകൃഷ്ണന്‍, മൂസ മൗലവി, ദിനേശ് പെരുമണ്ണ, ഷാഹിന നിയാസി എന്നിവര്‍ സംസാരിച്ചു.

Read More
 യു.ഡി.എഫിന് കനത്ത തിരിച്ചടി; ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ രാജിവച്ചു

യു.ഡി.എഫിന് കനത്ത തിരിച്ചടി; ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ രാജിവച്ചു

കോട്ടയം: സജി മഞ്ഞക്കടമ്പില്‍ യു.ഡി.എഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റാണ്. പാര്‍ട്ടിയും മുന്നണിയും അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് രാജി. സജി കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ ചേരുമെന്നാണ് സൂചന. യു.ഡി.എഫിന് കനത്ത തിരിച്ചടിയാണ് സജിയുടെ രാജി. ജോസഫ് ഗ്രൂപ്പിന്റെ കോട്ടയത്തെ മുതിര്‍ന്ന നേതാവാണ് സജി മഞ്ഞക്കടമ്പില്‍.

Read More
 എസ്.ഡി.പി.ഐ പിന്തുണ വേണ്ടെന്ന് കോണ്‍ഗ്രസ്

എസ്.ഡി.പി.ഐ പിന്തുണ വേണ്ടെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ പിന്തുണ വേണ്ടെന്ന് യു.ഡി.എഫ്. ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതകളെ എതിര്‍ക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിപരമായി എല്ലാവരും വോട്ട് ചെയ്യണം. പക്ഷേ സംഘടനകളുടെ കാര്യത്തില്‍ നിലപാടുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു. എസ്ഡിപിഐ പിന്തുണ സംബന്ധിച്ച നിലപാട് യുഡിഎഫ് നേതാകള്‍ ചര്‍ച്ച ചെയ്താണ് തീരുമാനിച്ചത്. സിപിഎം പറയുന്നത് കേട്ടാല്‍ അവരുടെ പിന്തുണ സ്വീകരിച്ചതു പോലെയാണെന്നും സതീശന്‍ പറഞ്ഞു.

Read More
 യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി

യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി

മാവൂര്‍: ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ബിജെപിയുടെ അജണ്ടകള്‍ തന്നെയാണ് സിപിഎം പിന്തുടരുന്നത് എന്ന് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ എ ഖാദര്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം. ഇസ്മായില്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വളപ്പില്‍ റസാഖ് മുഖ്യപ്രഭാഷണം നടത്തി. പി.ടി. മുഹമ്മദ്, രവികുമാര്‍ പനോളി, കെ.പി. രാജശേഖരന്‍, കെ.സി. വാസന്തി വിജയന്‍, കെ.എം. അപ്പുകുഞ്ഞന്‍, എന്‍.പി. അഹമദ്, മൈമൂന കടുക്കാഞ്ചേരി,വി.എസ്. രഞ്ജിത്,കെ.പി. സഹദേവന്‍, […]

Read More
 കെ സുധാകരന്റെ അസഭ്യം പറച്ചില്‍; വിഡി സതീശന്‍ രാജി ഭീഷണി മുഴക്കിയതായി സൂചന, ഇടപെട്ട് കെസി വേണുഗോപാല്‍

കെ സുധാകരന്റെ അസഭ്യം പറച്ചില്‍; വിഡി സതീശന്‍ രാജി ഭീഷണി മുഴക്കിയതായി സൂചന, ഇടപെട്ട് കെസി വേണുഗോപാല്‍

തിരുവനന്തപുരം: വാര്‍ത്താസമ്മേളനത്തിനിടെ അസഭ്യം പറഞ്ഞ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്റെ നടപടിയില്‍ നീരസം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് രാജിവയ്ക്കുമെന്ന ഭീഷണിയും വിഡി സതീശന്‍ മുഴക്കിയെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. പിന്നാലെ വിഷയത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഇടപെട്ടു. നേതാക്കളുടെ പരസ്യമായ തര്‍ക്കം വരാന്‍ പോകുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന മുന്നറിയിപ്പ് ഹൈക്കമാന്‍ഡ് നല്‍കിയിട്ടുണ്ട്. എന്നാല്‍ വിഡി സതീശന്‍ രാജി ഭീഷണി മുഴക്കിയെന്നത് മാദ്ധ്യമസൃഷ്ടിയാണെന്നാണ് സുധാകരന്‍ പറയുന്നത്. വിഡി […]

Read More
 യുഡിഎഫ് ഏകോപനസമിതി യോഗം 25ന്; മുസ്‌ലിം ലീഗിന് മൂന്നാം സീറ്റ് നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ്

യുഡിഎഫ് ഏകോപനസമിതി യോഗം 25ന്; മുസ്‌ലിം ലീഗിന് മൂന്നാം സീറ്റ് നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: യു.ഡി.എഫ് ഏകോപന സമിതി ഫെബ്രുവരി 25 ന് ചേരും. മുസ്‌ലിം ലീഗിന് മൂന്നാം സീറ്റ് നല്‍കാനാവില്ലെന്ന് വീണ്ടും കോണ്‍ഗ്രസ് അറിയിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനം യോഗത്തിലുണ്ടാകും. കൊച്ചിയില്‍ വെച്ചാണ് കോപന സമിതി യോഗം നടക്കുന്നത്. അതിന് മുന്‍പ് ലീഗുമായി ഉഭയകക്ഷി യോഗവും നടക്കും. മൂന്നാം സീറ്റിന് പകരം ഒരു രാജ്യസഭാ സീറ്റ് മുസ്‌ലിം ലീഗിന് നല്‍കുമെന്ന് വാര്‍ത്തകളുണ്ടെങ്കിലും അതും ഇപ്പോഴത്തെ സാഹചര്യത്തില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇക്കാര്യവും കോണ്‍ഗ്രസ് ലീഗിനെ […]

Read More
 അച്ഛനെ കൊന്നത് യു.ഡി.എഫ്; കെ.എം.ഷാജിയുടെ ആരോപണത്തിന് മറുപടിയുമായി പി.കെ. കുഞ്ഞനന്തന്റെ മകള്‍

അച്ഛനെ കൊന്നത് യു.ഡി.എഫ്; കെ.എം.ഷാജിയുടെ ആരോപണത്തിന് മറുപടിയുമായി പി.കെ. കുഞ്ഞനന്തന്റെ മകള്‍

കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജിയുടെ ആരോപണത്തിന് മറുപടിയുമായി പി.കെ. കുഞ്ഞനന്തന്റെ മകള്‍. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ആരോപണമാണെന്നും അച്ഛനെ കൊന്നത് യു.ഡി.എഫ് സര്‍ക്കാറാണെന്നും മകള്‍ ഷബ്‌ന മനോഹരന്‍ പറഞ്ഞു. ‘ അച്ഛന്‍ മരിച്ചത് വയറ്റില്‍ അള്‍സര്‍ മൂര്‍ച്ഛിച്ചാണ്. യു.ഡി.എഫ് സര്‍ക്കാര്‍ അദ്ദേഹത്തിന് മനപൂര്‍വം ചികിത്സ വൈകിപ്പിക്കുകയായിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്നപ്പോഴാണ് ചികിത്സ ലഭിച്ചത്. എന്നാല്‍ രോഗം പാരമ്യത്തിലെത്തിയിരുന്നു. അച്ഛനെ യു.ഡി.എഫ് സര്‍ക്കാര്‍ കൊന്നതാണെന്ന് അന്ന് തന്നെ ആരോപണം ഉയര്‍ന്നിരുന്നു’- ഷബ്‌ന പറഞ്ഞു. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ […]

Read More
 മുഖ്യമന്ത്രി വരണം; വയനാട്ടില്‍ സര്‍വകക്ഷിയോഗം ബഹിഷ്‌കരിച്ച് യുഡിഎഫ്

മുഖ്യമന്ത്രി വരണം; വയനാട്ടില്‍ സര്‍വകക്ഷിയോഗം ബഹിഷ്‌കരിച്ച് യുഡിഎഫ്

കല്‍പ്പറ്റ: വയനാട്ടില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു. വയനാട് ജില്ലയോട് സര്‍ക്കാര്‍ തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് സര്‍വകക്ഷിയോഗം ബഹിഷ്‌കരിക്കുന്നതെന്ന് ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു. മന്ത്രിമാരുടെ വിശദീകരണം കേട്ടു. തുടര്‍ന്ന് താനും ഐസി ബാലകൃഷ്ണനും എഴുന്നേറ്റ് നിന്ന് ജനങ്ങളുടെ പ്രശ്നങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് ഈ വനംമന്ത്രിയെ ഇരുത്തിക്കൊണ്ട് ഇനി വയനാട് ജില്ലയുടെ കാര്യം ചര്‍ച്ച ചെയ്യാന്‍ ഇല്ലെന്ന് അറിയിച്ച് ഇറങ്ങിപ്പോരുകയായിരുന്നുവെന്ന് ടി സിദ്ദിഖ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട്ടില്‍ നേരിട്ടു വരണം. വന്യജീവി ആക്രമണം, […]

Read More