തൃക്കാക്കരയില്‍ വികസനം ചര്‍ച്ചയാക്കിയാല്‍ നേട്ടം യു ഡി എഫിന്, സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കെ മുരളീധരന്‍
വികസനം ചര്‍ച്ചയാക്കിയാല്‍ തൃക്കാക്കര യു ഡി എഫിന് അനുകൂലമാകുമെന്ന് കെ മുരളീധരന്‍ എംപി. കേരളത്തിന്റെ വികസന കാര്യങ്ങള്‍ക്ക് കോണ്‍ഗ്രസ് എന്നും സര്‍ക്കാരിന് പിന്തുണ നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്ക് കൂട്ടു നില്‍ക്കാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. വന്ദേഭാരത് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പദ്ധതിയിലൂടെ കേരളത്തിനും ട്രെയിനുകളുടെ സേവനം ലഭിക്കും. അതുകൊണ്ട് കെ റെയില്‍ പദ്ധതിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. ‘തൃക്കാക്കരയില്‍ ഏത് വിഷയവും ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് തയ്യാറാണ്, അതിനായി ഇടതുപക്ഷത്ത വെല്ലുവിളിക്കുകയാണ്. […]
Read More
