മഹാരാഷ്ട്രയിൽ ഉദ്ധവ് സർക്കാർ രാജി വച്ച് ഏക്‌നാഥ് ഷിൻഡേ അധികാരത്തിലേറിയതിന് പിറകേ ഉദ്ദവ് താക്കറെയ്ക്ക് പിന്തുണയറിച്ച് നടൻ പ്രകാശ് രാജ്.

മഹാരാഷ്ട്രയിലെ ജനങ്ങൾ ഉദ്ധവിനൊപ്പമാണെന്നും ഉദ്ധവ് ചെയ്തത് മഹത്തായ കാര്യമാണെന്നും പ്രകാശ് രാജ് പറഞ്ഞു.

“നിങ്ങൾ ചെയ്തത് മഹത്തായ കാര്യമാണ് സർ. മഹാരാഷ്ട്രക്ക് വേണ്ടി നിങ്ങൾ ചെയ്ത കാര്യങ്ങൾ മുൻ നിർത്തി ജനങ്ങൾ നിങ്ങൾക്കൊപ്പമേ നിൽക്കൂ എന്ന് എനിക്കുറപ്പുണ്ട് . ചാണക്യന്മാർ ഇന്ന് ലഡു കഴിച്ചേക്കാം.. എന്നാല്‍ നിങ്ങളുടെ ആത്മാർത്ഥ എക്കാലവും നിലനിൽക്കും” പ്രകാശ് രാജ് ട്വിറ്ററിൽ കുറിച്ചു.

ഏറെ നാടകീയതയ്‍ക്കൊടുവിലാണ് ശിവസേനാ വിമത നേതാവ് ഏക്നാഥ് ഷിൻഡേ ഇന്നലെ രാത്രി മഹാരാഷ്ട്രയുടെ ഇരുപതാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസും ശിൻഡെയ്ക്കൊപ്പം സത്യപ്രതിഞ്ജ ചെയ്തു. സർക്കാരുണ്ടാക്കാനുള്ള അവകാശവാദമുന്നയിക്കാൻ രാജ്ഭവനിലെത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി ആരെന്ന് ദേവേന്ദ്ര ഫഡ്നാവിസ് അപ്രതീക്ഷിതമായി വെളിപ്പെടുത്തിയത്. വിമതരെ ഒപ്പം കൂട്ടി ബിജെപി ഒരു സർക്കാരുണ്ടാക്കുമ്പോൾ ദേവേന്ദ്ര ഫഡ്നാവിസ് അല്ലാതെ മറ്റൊരു പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ രാജ്ഭവനിൽ ഷിൻഡെയ്ക്കൊപ്പം മാധ്യമങ്ങളെ കണ്ട ഫഡ്നാവിസ് ആ ട്വിസ്റ്റ് പ്രഖ്യാപിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *