കോഴിക്കോട്: ഫറോക്ക് കോട്ടക്കടവ് ടി എം എച്ച് ആശുപത്രിയിലെ വ്യാജ ഡോക്ടര്‍ അബൂ എബ്രഹാം ലൂക്ക് അറസ്റ്റില്‍. ഫറോക്ക് പൊലിസിന്റെതാണ് നടപടി. ഇന്നലെ രാത്രിയാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. എംബിബിഎസ് പാസാകാത്ത പ്രതി നാലര വര്‍ഷമായി കോട്ടകടവ് ടി എം എച്ച് ആശുപത്രിയില്‍ ആര്‍എംഒയായി ജോലി ചെയ്യുന്നു. പ്രതി ചികില്‍സിച്ച രോഗി മരിച്ച സംഭവത്തിന് പിന്നാലെയാണ് വ്യാജ ഡോക്ടറാണെന്ന് വ്യക്തമായത്. ഫറോക്ക് കോട്ടക്കടവ് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാറാണ് മരിച്ചത്.
വ്യാജ ഡോക്ടര്‍ ചികില്‍സിച്ച രോഗി മരിച്ച സംഭവത്തില്‍ വ്യാജ ഡോക്ടര്‍ക്കും ആശുപത്രിയ്ക്കുമെതിരെ നടപടി എടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കിയിരുന്നു.