കണ്ണൂർ: പൊലീസിനെയും യൂത്ത് കോൺഗ്രസിനെയും തെരുവിൽ നേരിടും, വെല്ലുവിളിയുമായി DYFI. ഇന്നലത്തെ അക്രമത്തിന് നേതൃത്വം നൽകിയത് ഒ.ജെ. ജനിഷും ഷാഫിയുമെന്ന് എം. വിജിൻ പറഞ്ഞു. ജനീഷിന് തന്ത വൈബല്ല, സംഘി വൈബല്ല. മർദിക്കാനാണ് തീരുമാനമെങ്കിൽ ഡി വൈ എഫ് ഐ തെരുവിൽ നേരിടും. എസ് എഫ് ഐയെ ആക്രമിച്ചാൽ കാവലാളായി ഡി വൈ എഫ് ഐ ഉണ്ടാകും. അക്രമത്തിന് തുടക്കമിട്ടത് യൂത്ത് കോൺഗ്രസ് എന്നും വിജിൻ വ്യക്തമാക്കി.

തലസ്ഥാന നഗരിയിൽ ഉണ്ടായ സംഭവം അങ്ങേയറ്റം പ്രതിഷേധം ഉളവാക്കുന്നതെന്ന് ചിന്ത ജെറോം വ്യക്തമാക്കി. പൊലീസിന്റെ അതിക്രമവും വിദ്യാർത്ഥികൾക്ക് എതിരെയുള്ള ആക്രമണവും നടന്നു. വിദ്യാർത്ഥികളുടെ തല തല്ലിപൊളിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥനായ വിജയൻ ഐപിഎസ് ആരാണ് പ്രകോപനം സൃഷ്ടിച്ചത് എന്ന് വ്യക്തമായി പറയുന്നുണ്ട്.

ഇരയാക്കപ്പെട്ടത് എസ്എഫ്ഐയുടെ വിദ്യാർത്ഥികൾ തന്നെയാണ്. ഡിവൈഎഫ്ഐ ഈ വിഷയം വളരെ ഗൗരവമായി കാണുന്നു. മേഖലാ തലങ്ങളിൽ ഡിവൈഎഫ്ഐ ഇന്ന് വൈകുന്നേരം 5 മണിക്ക് പ്രതിഷേധം സംഘടിപ്പിക്കും. യൂത്ത് കോൺഗ്രസും പോലീസും വിദ്യാർത്ഥികളുടെ തല തല്ലിപ്പൊളിക്കാൻ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്നു.

ഡിവൈഎഫ്ഐ അതിനെതിരെ ശക്തമായി പ്രതിഷേധിക്കും. കഴിഞ്ഞ രണ്ട് ദിവസമായി യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും പ്രവർത്തകർ ഞെട്ടലിലാണ്. കലാലയ യൂണിയൻ തെരഞ്ഞെടുപ്പുകളിൽ എസ്എഫ്ഐയുടെ തേരോട്ടമാണ്. യൂത്ത് കോൺഗ്രസ് കോൺഗ്രസ് അസ്വസ്ഥപ്പെടുത്തിയിട്ട്കാര്യമുണ്ടോ.

കലാലയ തെരഞ്ഞെടുപ്പുകളിൽ എസ്എഫ്ഐ നേടിയ വിജയത്തിൽ കോൺഗ്രസ് യുവജന സംഘടനകൾ ഭയത്തിലാണ്. പുതിയ തലമുറ SFI ക്കൊപ്പം ചേരുന്നു എന്ന് ദേശീയ മാധ്യമം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. SFI ക്ക് വലിയ അംഗീകാരം കിട്ടുന്ന സമയത്ത് കായികപരമായി SFI യെ ആക്രമിക്കുന്ന സമീപനം പണ്ടുമുതലേ കോൺഗ്രസ് പുലർത്തുന്നതാണ്.

പ്രതിഷേധത്തിൽ പോലീസ് സ്വീകരിച്ചത് യൂത്ത് കോൺഗ്രസിന്റെ പാത. തെരുവിൽ വെച്ച് SFI യെ ആക്രമിക്കുകയാണെങ്കിൽ അവർക്ക് തെരുവിൽ തന്നെ സംരക്ഷണം നൽകും. ബിജെപിക്കെതിരെ സമരം ചെയ്യാനുള്ള നട്ടെല്ല് യൂത്ത് കോൺഗ്രസിന് ഇല്ല.

ഇപ്പോൾ നടക്കുന്നത് ബിജെപിക്കെതിരെ സമരം ചെയ്യാൻ കഴിയാത്തത് കൊണ്ട് അത് എസ്എഫ്ഐക്കും ഡിവൈഎഫ്ഐക്കും എതിരെ ആക്കാനുള്ള ശ്രമമാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്‌ സംഘി ബോധത്തിലെത്തി. ഒ.ജെ.ജനീഷ് ഇന്നലത്തെ പ്രതിഷേധത്തിൽ പങ്കെടുത്തത് മന്ത്രിയായിട്ടാണൊ?.

യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ആയിട്ടാണൊ?. മന്ത്രി ഓരോ സമയത്തും ഓരോന്ന് ചെയ്യുന്നു. ഗ്യാനേഷ് കുമാർ വിഷയം വ്യതിചലിക്കേണ്ട ആവശ്യം ബിജെപിയുടെയും യുവമോർച്ചയുടെയും ആണ്. ഗ്യാനേഷ് കുമാർ വിഷയം തിരിച്ച് വിടണം. അതിനുള്ള ശ്രമമാണ് യൂത്ത് കോൺഗ്രസ്‌ ഇന്നലെ നടത്തിയതെന്നും ചിന്ത ജെറോം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *