വിക്രമിന് ശേഷം സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കുന്ന ദളപതി 67 ഒരു മൾട്ടി സ്റ്റാർ ചിത്രമായാണ് ഒരുങ്ങുന്നതെന്ന് റിപ്പോർട്ട്.ചിത്രത്തിൽ വിശാലും നിവിൻ പോളിയും എത്തുമെന്നാണ് പുതിയ റിപ്പോർട്ട്. ചിത്രത്തിൽ പൃഥ്വിരാജിന്റെ പേര് പറഞ്ഞ് കേട്ടിരുന്ന കഥാപാത്രമായാകും നിവിൻ പോളി എത്തുക.ഡേറ്റ് ക്ലാഷുകളെ തുടർന്ന് പൃഥ്വിരാജ് പിന്മാറുകയായിരുന്നു,ആദിക് രവിചന്ദർ ഒരുക്കുന്ന മാർക്ക് ആന്റണി എന്ന ചിത്രത്തിലാണ് വിശാൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന്റെ സെറ്റിൽ ലോകേഷ് കനകരാജ് സന്ദർശിച്ചുമടങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ് ഇപ്പോൾ.മാത്യു തോമസാണ് ചിത്രത്തിലെ മലയാളി സാന്നിധ്യം. സഞ്ജയ് ദത്താണ് വില്ലൻ വേഷത്തിൽ.മാസ്റ്ററി’ന് ശേഷം വിജയ്‌യും ലോകേഷും ഒന്നിക്കുന്ന ചിത്രമാണ് എന്ന പ്രത്യേകതയും ഇതിനുണ്ട് ഉണ്ട്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ‘വാരിശി’ന്റെ പ്രൊമോഷൻ പരിപാടികൾ പൂർത്തിയാക്കിയ ശേഷം ദളപതി 67 ചിത്രീകരണം തുടങ്ങും. പൊങ്കൽ റിലീസ് ആയി ജനുവരിയിൽ ആണ് വാരിശിന്റെ റിലീസ്.

Leave a Reply

Your email address will not be published. Required fields are marked *