കോഴിക്കോട് കോര്‍പ്പറേഷന്റെ അക്കൗണ്ട് തിരിമറിയിൽ രണ്ടരക്കോടി രൂപ പഞ്ചാബ് നാഷണല്‍ ബാങ്ക് തിരിച്ചു കൊടുത്തു.ബാങ്കിന്റെ ലിങ്ക് റോഡ് ശാഖാ മുന്‍ മാനേജര്‍ എം.പി റിജില്‍ തട്ടിയെടുത്ത തുകയാണ് ബാങ്ക് തിരികെ നല്‍കിയത്. ഈ തുക കോര്‍പ്പറേഷന്റെ പണം നഷ്ടപ്പെട്ട അതേ അക്കൗണ്ടിലേക്ക് തന്നെ മാറ്റി നല്‍കുകയായിരുന്നു. പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ എരഞ്ഞിപ്പാലം ശാഖയിലെ മാനേജറാണ് റിജില്‍. ഇദ്ദേഹം തന്‍റെ അച്ഛന്‍റെ അക്കൗണ്ടിലേക്ക് 98 ലക്ഷത്തിലേറെ രൂപ മാറ്റിയതായാണ് കോര്‍പ്പറേഷന്‍ ആദ്യം കണ്ടെത്തിയത്. അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കോര്‍പ്പറേഷന്‍ ബാങ്കിനെ സമീപിച്ചപ്പോഴാണ് പണമില്ലെന്ന് കണ്ടെത്തിയത്.വിശദ പരിശോധനയിലാണ് 2.53 കോടി രൂപ കോര്‍പ്പറേഷന്റെ അക്കൗട്ടില്‍ നിന്നും തട്ടിയെടുത്ത കാര്യം സ്ഥിരീകരിച്ചത്. ബാങ്കിന്റെ ആഭ്യന്തര ഓഡിറ്റില്‍ കോര്‍പ്പറേഷന്‍ പറഞ്ഞ അത്രയും തുക നഷ്ടപ്പെട്ടിട്ടുണ്ടെന് ബാങ്ക് സ്ഥിരികരീച്ചതോടെയാണ് പണം തിരികെ നല്‍കിയത്.പണം തട്ടിയെടുത്ത റിജിലിനെതിരെ നിലവിലെ ബാങ്ക് മാനേജറും പരാതി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ വിശ്വാസ വഞ്ചനയ്ക്കും തട്ടിപ്പിനും ടൗണ്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ബാങ്കിലെത്തി അക്കൗണ്ട് ട്രാന്‍സാക്ഷന്റെ വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
Home Kerala