തൃശൂര്‍: ബിജെപിയുടെ പ്രതീക്ഷ വോട്ടെണ്ണലിന്റെ തലേദിവസം വരെ മാത്രമെന്ന് തൃശൂര്‍ ലോക്‌സഭയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. വോട്ടെണ്ണിയാല്‍ ആ പ്രതീക്ഷ തീരും. മാത്രമല്ല തൃശൂരില്‍ താന്‍ ജയിക്കുമെന്ന ആത്മവിശ്വാസവും മുരളീധരന്‍ പങ്കുവച്ചു. എന്നാല്‍ തൃശൂരില്‍ കോണ്‍ഗ്രസ് ജയിക്കുമെന്നും എല്‍ഡിഎഫ് രണ്ടാം സ്ഥാനത്തേക്കും ബിജെപി മൂന്നാം സ്ഥാനത്തേക്കും പോകുമെന്നും കെ മുരളീധരന്‍ പറഞ്ഞു.
ആറ്റിങ്ങലില്‍ ബിജെപി സ്ഥാനാര്‍ത്ഥി വി മുരളീധരനെ പോലും അതിശയിപ്പിക്കുന്ന സര്‍വ്വേ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. എല്‍ഡിഎഫ് സഹായിച്ചാലെ സുരേഷ് ഗോപിക്ക് രണ്ടാമതെങ്കിലും എത്താനാകൂ. കേരളത്തില്‍ ബിജെപിക്ക് വട്ടപൂജ്യമായിരിക്കും ലഭിക്കുകയെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് മേല്‍കൈയ്യെന്നാണ് എല്ലാ എക്സിറ്റ് പോള്‍ ഫലങ്ങളും ഒരുപോലെ പ്രവചിക്കുന്നത്. എല്‍ഡിഎഫിന് അഞ്ചില്‍ താഴെ സീറ്റ് മാത്രമെന്ന് പറയുന്ന സര്‍വ്വേ ഫലങ്ങള്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നും റിപ്പോര്‍ട്ടുചെയ്യുന്നു.