ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ തീവെപ്പ് നടന്ന സംഭവത്തില്‍ പ്രതിയുടെ രേഖാ ചിത്രത്തോട് സാമ്യമുള്ളയാളെ കണ്ണൂർ കണ്ടെത്തിയതായി റിപ്പോർട്ട്. രേഖാചിത്രം തയ്യാറാക്കി പുറത്തിയാക്കിയതിന് ശേഷം പ്രതിയോട് സാമ്യമുള്ളയാളുടെ ഫോട്ടോ പോലീസിന്റെ കൈവശം കിട്ടുകയായിരുന്നു.
കണ്ണൂർ സ്വദേശിയുടെ ചിത്രമാണ് കിട്ടിയിരിക്കുന്നതെന്നും സംഭവത്തിൽ ഇനിയും വ്യക്തത വരാനുണ്ടെന്നും പോലീസ് വ്യക്തമാക്കി. പ്രതിയുടെതെന്ന് കരുതുന്ന മൊബൈൽ ഫോൺ കിട്ടിയത് കേസിന്റെ അന്വേഷണത്തിന് വഴിത്തിരിവാകുമെന്നും മൊബൈൽ ഫോണിൽ ഉപയോഗിച്ചിരിക്കുന്ന സിമ്മിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുമെന്നും പോലീസ് പറഞ്ഞു. അതേസമയം തീ പിടുത്തത്തെ തുടർന്ന് പ്രതിക്ക് പൊള്ളലേൽക്കുകയും കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതായും വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ഉടനെ തന്നെ പ്രതിയെ കണ്ടെത്തുമെന്നാണ് വിവരം.
