ഏറെ കാലമായി ആരാധകര്‍ കാത്തിരിക്കുന്ന അജിത് കുമാര്‍ നായകനാകുന്ന പുതിയ ചിത്രം വലിമൈയിലെ ‘നാങ്ക വേറെ മാരി’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ കഴിഞ്ഞ ദിവസം രാത്രി റിലീസ് ചെയ്തിരുന്നു. റിലീസ് ചെയ്തു 16 മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ഗാനം 60 ലക്ഷത്തിന് മുകളില്‍ കാഴ്ചക്കാരെ സ്വന്തമാക്കി യൂട്യൂബില്‍ തരംഗമായിരിക്കുകയാണ്. യൂട്യൂബിലെ ട്രെന്‍ഡിങ്ങില്‍ മൂന്നാം സ്ഥാനത്താണ് ഗാനമിപ്പോള്‍. വിഘ്‌നേഷ് ശിവന്‍ എഴുതി യുവന്‍ ശങ്കര്‍ രാജാ ഈണം നല്കി,യുവന്‍ ശങ്കര്‍ രാജാ,അനുരാഗ് കുല്‍ക്കര്‍ണി എന്നിവര്‍ ആലപിച്ച ‘ നാങ്ക വേറെ മാരി ‘ എന്ന ഗാനമാണ് പുറത്തു വിട്ടത്. ‘നേര്‍ക്കൊണ്ട പാര്‍വൈ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഈശ്വരമൂര്‍ത്തി ഐ പി എസ് ഓഫീസറായിട്ടാണ് അജിത് എത്തുന്നത്.

കാര്‍ത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവരും അജിത്തിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡ് താരം ജോണ്‍ എബ്രഹാം തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് വലിമൈ. റേസിംഗ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമായ വലിമൈ ബോണി കപൂറാണ് നിര്‍മിക്കുന്നത്. സംഗീതം- യുവന്‍ ശങ്കര്‍ രാജാ, ഛായാഗ്രാഹണം- നീരവ് ഷാ. ഹൈദരബാദിലായിരുന്നു സിനിമയുടെ ചിത്രീകരണം.

Leave a Reply

Your email address will not be published. Required fields are marked *