‘ആദിത്യ കരികാലനാ’യി വിക്രം, ‘പൊന്നിയിൻ സെല്‍വൻ’ ഫസ്റ്റ് ലുക്ക്

0

കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്‍നം ഒരുക്കുന്ന പൊന്നിയിന്‍ സെല്‍വനില്‍ നടന്‍ വിക്രമിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ചിത്രത്തില്‍ ആദിത്യ കരികാലന്‍ എന്ന ചോള രാജകുമാനായാണ് വിക്രം എത്തുന്നത്. 2022 സെപ്റ്റംബര്‍ 30നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

വൻ താരനിര അണിനിരക്കുന്ന ചിത്രം രണ്ട് ഭാ​ഗങ്ങളായാണ് പ്രദർശനത്തിന് എത്തുന്നത്.
ലൈക്ക പ്രൊഡക്ഷൻസ് ആണ് സോഷ്യൽ മീഡിയയിൽ ഫസ്‍റ്റ് ലുക്ക് പങ്കുവച്ചത്. ഛായാഗ്രഹണം രവി വർമ്മൻ. എ ആർ റഹ്മാനാണ് സംഗീത സംവിധായകൻ. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയത്. തിയറ്റർ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here