തലൈവി എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ജയലളിതയുടെ സ്മാരകത്തിലെത്തി ആദരമര്‍പ്പിച്ച് കങ്കണ റണാവത്ത്. ചിത്രം സെപ്റ്റംബര്‍ 10നാണ് റിലീസ് ചെയ്യുന്നത്.തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും അഭിനേത്രിയുമായ ജയലളിതയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്ന കങ്കണ ചെന്നൈ മറീന ബീച്ചിലെ അവരുടെ സ്മാരകത്തില്‍ എത്തി പുഷ്പചക്രം സമര്‍പ്പിച്ചു.

അതിന് ശേഷം തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയായ എംജി ആറിന്റെയും സ്മാരകം സന്ദര്‍ശിച്ചു.
എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന തലൈവിയില്‍ അരവിന്ദ് സ്വാമിയാണ് എംജിആറിന്റെ വേഷം അവതരിപ്പിക്കുന്നത്. ജി വി പ്രകാശാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചത്.
അതേസമയം, തലൈവി എന്ന ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന മള്‍ട്ടിപ്ലക്സ് തിയേറ്റര്‍ ഉടമകളുടെ തീരുമാനത്തെ രൂക്ഷമായ ഭാഷയിലാണ് നടി വിമര്‍ശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *