എച്ച്ഐവി വൈറസിന്റെ അതി മാരകശേഷിയുള്ള വകഭേദം നെതർലൻഡ്‌സിൽ കണ്ടെത്തി.ഒക്‌സ്‌ഫോർഡ് ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം പുറത്ത് വിട്ടത്. വിബി വേരിയന്റ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ‘ബീഹൈവ്’ എന്ന പ്രോജക്റ്റിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വകഭേദം കണ്ടെത്തിയത്.ഇതിന് രക്തത്തിൽ മറ്റ് വകഭേദങ്ങളെക്കാൾ 3.5 – 5.5 മടങ്ങിലധികം വൈറസിന്റെ സാന്നിദ്ധ്യത്തിന് കാരണമാകാൻ സാധിക്കും.1980-90 കാലഘട്ടത്തിലാണ് ഇതിന്റെ ഉത്ഭവം. എന്നാൽ ആധുനിക ചികിത്സയുടെ ഗുണമേന്മ കൊണ്ട് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. രോഗിയുടെ പ്രതിരോധ ശേഷിയെ വളരെ വേഗം ഇല്ലാതാക്കാൻ പ്രാപ്തിയുള്ളതാണ് ഈ വകഭേദം. ഈ വകഭേദം 2010 മുതൽ അപ്രത്യക്ഷമായി തുടങ്ങിയന്നും ഗവേഷകർ പറയുന്നു. എച്ച്‌ഐവി വൈറസിന്റെ മറ്റു വകഭേദങ്ങൾ ബാധിച്ചവരേക്കാൾ വളരെ വേഗത്തിൽ എയ്ഡ്‌സായി വികസിക്കാനുള്ള കഴിവ് വിബി വകഭേദത്തിനുണ്ട്. രോഗപ്രതിരോധ കോശങ്ങളെ ഇതു കുറയ്ക്കുന്നു.

109 പേരിലാണ് ​ഗവേഷണത്തിന്റെ ഭാഗമായി ശേഖരിച്ച സാമ്പിളുകളിൽ വിബി വകേഭേദം കണ്ടെത്തിയത്. പുതിയ വകഭേദങ്ങൾ കണ്ടെത്തുന്നത് സ്വാഭാവികമാണ്. എന്നാൽ മാരകശേഷിയുള്ളവയെ കണ്ടെത്തുന്നത് അപകടസൂചനയാണെന്നും ഗവേഷകർ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *