ബോളിവുഡ് താരം അക്ഷയ് കുമാറിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം. മാര്‍ച്ചില്‍ അമേരിക്കയിലെ വിവിധ നഗരങ്ങളിലായി നടത്തുന്ന സ്റ്റേജ് ഷോകളടങ്ങിയ ‘ദ എന്റര്‍ടെയ്നേഴ്സ്’ എന്ന നോര്‍ത്ത് അമേരിക്കന്‍ ടൂറിന്റെ പ്രൊമോഷണല്‍ വീഡിയോ അക്ഷയ് കുമാര്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഈ വീഡിയോക്ക് താഴെയാണ് കമന്റുകളുമായി സംഘപരിവാര്‍ പ്രൊഫൈലുകള്‍ രംഗത്ത് വന്നിരിക്കുന്നത്.നടിമാരായ ദിഷ പടാനി, നോറ ഫത്തേഹി എന്നിവരും പരസ്യത്തിൽ ഉണ്ട്. എന്നാൽ ഒരുഭാ​ഗത്ത് ​ഗ്ലോബിലെ ഇന്ത്യൻ ഭൂപടത്തിലൂടെ അക്ഷയ് നടക്കുന്നുണ്ട്. ഇതാണ് സൈബർ ആക്രമണങ്ങൾക്ക് ഇടയാക്കിയത്. ‘ഭാരതത്തിനോട് കുറച്ചെങ്കിലും ബഹുമാനം കാണിക്കൂ’ എന്ന തരത്തിലാണ് ട്വിറ്ററിലും ഇതര സോഷ്യൽ മീഡിയകളിലും വീഡിയോ പ്രചരിക്കുന്നത്. അതോടൊപ്പം ‘കാനഡക്കാരൻ ആയതിനാലാണ് മാപ്പില്‍ ചവിട്ടിയത്’ എന്നും വിമർശനമുണ്ട്. ‘ഷൂസ് ധരിച്ചാണ് ഇന്ത്യന്‍ ഭൂപടത്തിന് മുകളില്‍ നില്‍ക്കുന്നത്. ഇന്ത്യയെ ഇത്തരത്തില്‍ അപമാനിക്കാന്‍ പാടില്ല’ എന്ന രീതിയിലാണ് സംഘപരിവാര്‍ പ്രൊഫൈലുകളില്‍ നിന്നുമുള്ള കമന്റുകള്‍.

Leave a Reply

Your email address will not be published. Required fields are marked *