നടന്‍ ബാലയും ഭാര്യ എലിസബത്തും വേര്‍പിരിഞ്ഞെന്ന തരത്തിലുള്ള പല അഭ്യൂഹങ്ങളും വാര്‍ത്തകളും കഴിഞ്ഞ കുറച്ചുകാലങ്ങളായി സോഷ്യല്‍ മീഡിയയിലടക്കം പ്രചരിക്കുകയാണ്. എലിസബത്ത് ഫെയ്സ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം.
‘അനുയോജ്യനല്ലാത്ത ഒരാളെ ഹൃദയം തുറന്ന് സ്നേഹിക്കാന്‍ മാത്രം വിഡ്ഢിയല്ല നിങ്ങള്‍’ എന്നിങ്ങനെയാണ് കുറിപ്പ് ആരംഭിക്കുന്നത്. സ്നേഹിക്കുന്നവരില്‍ നിന്നും നേരിടുന്ന തിരിച്ചടികളെക്കുറിച്ചും പോസ്റ്റില്‍ പറയുന്നുണ്ട്. ഒരാളെക്കൊണ്ട് സ്നേഹിപ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും എലിസബത്ത് കുറിപ്പില്‍ പറയുന്നുണ്ട്. 2021 ലായിരുന്നു ബാലയും എലിസബത്തും വിവാഹിതരാകുന്നത്.