സിനിമ ഷൂട്ടിനിങിനിടെ ബോളിവുഡ് താരം അമിതാഭ് ബച്ചന് പരിക്ക്. ഹൈദരാബാദില്‍ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പ്രഭാസ്, ദിഷ പട്ടാണി, ദീപിക പദുകോണ്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ‘പ്രൊജക്ട് കെ’ യുടെ ഷൂട്ടിങ്ങിനിടെയാണ് സംഭവം.ചലിക്കുന്നതും ശ്വസിക്കുന്നതും വേദനാജനകമാണെന്നും സുഖം പ്രാപിക്കാൻ കുറച്ച് ആഴ്ചകൾ എടുക്കുമെന്നും അദ്ദേഹം കുറിച്ചു.

വാരിയെല്ലിന് ക്ഷതമേറ്റ അമിതാഭ് ബച്ചനെ ഹൈദരാബാദിലെ എഐജി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഡോക്ടറിന്റെ നിർദ്ദേശ പ്രകാരം സിടി സ്‌കാൻ എടുത്ത ശേഷം അദ്ദേഹത്തെ വീട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു. രണ്ടാഴ്ചത്തെ വിശ്രമം എടുക്കാനും ഡോക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രോഗമുക്തി നേടുന്നത് വരെ തന്റെ എല്ലാ ജോലികളും മാറ്റിവച്ചതായി അമിതാഭ് ബച്ചനും അറിയിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പ്രൊജക്ട് കെയുടെ ഷൂട്ടിം​ഗ് നിർത്തിവച്ചു.

Leave a Reply

Your email address will not be published. Required fields are marked *