രാജ്‌പുര: ഓടിക്കൊണ്ടിരിക്കുന്നതിനിടെ ട്രെയിനിന് തീപിടിച്ചു. അമൃത്സര്‍-ബീഹാര്‍ കര്‍മ ഭൂമി എക്സ്പ്രസിനാണ് തീപിടിച്ചത്. ട്രെയിനിൻ്റെ നാല് കോച്ചുകളിലാണ് തീപിടിച്ചതെന്നാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിലവിൽ നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സരായ് ബഞ്ചാരയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. ആളുകള്‍ കുടുങ്ങിക്കിടക്കുന്നില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *