പെരുമ്പാവൂര്‍: അസം സ്വദേശിയായ മൂന്ന് വയസുകാരന്റെ മരണത്തില്‍ രണ്ടാനച്ഛനെതിരെ കുട്ടിയുടെ അമ്മയുടെ മൊഴി. രണ്ടാനച്ഛന്‍ മഹേശ്വര്‍ കുട്ടിയെ സ്ഥിരമായി മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് അമ്മ പറയുന്നു. കുട്ടി ടെറസില്‍ നിന്ന് വീഴുന്നത് കണ്ടിട്ടില്ലെന്നും അമ്മ പൊലീസിനോട് പറഞ്ഞു.

രണ്ടാനച്ഛന്‍ പൊലീസിനോട് പറഞ്ഞത് കുട്ടി മരിച്ചത് ടെറസില്‍ നിന്ന് വീണുണ്ടായ അപകടത്തിലെന്നാണ്. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. രണ്ടാനച്ചന്‍ കുട്ടിയുടെ തല ഭിത്തിയില്‍ ആഞ്ഞ് ഇടിച്ചിരുന്നു എന്ന് അമ്മയുടെ മൊഴി. അതേസമയം, മരണകാരണം തലയിലെ ആന്തരിക രക്തസ്രാവം കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. രണ്ടാനച്ഛന്‍ കുറ്റം സമ്മതിച്ചിട്ടില്ല.

പെരുമ്പാവൂര്‍ വല്ലത്ത് കോര്‍ട്ടേഴ്‌സിലാണ് കുടുംബം താമസിച്ചിരുന്നത്. പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയാണ് മഹേശ്വര്‍. ഇയാള്‍ ഇന്നലെ മൂന്നു വയസുള്ള കുഞ്ഞ് വിറ്റു പാലുമായി ആശുപത്രിയിലേക്ക് പോകുന്നത് കണ്ടവരുണ്ട്. കുട്ടിക്ക് ആ സമയം ബോധമുണ്ടായിരുന്നില്ല. കെട്ടിടത്തില്‍ നിന്ന് വീണ് പരുക്കേറ്റു എന്നാണ് എല്ലാവരോടും പറഞ്ഞത്.

കുട്ടിയുടെ രണ്ട് കവിളുകളിലും രക്തം കല്ലിച്ചപ്പാടുകള്‍ ഉണ്ട്. ശരീരത്തിലും മുറിവേറ്റപ്പാടുകളുണ്ട്. കുഞ്ഞിനെ നിരന്തരമായി മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് അയല്‍വാസി ട്വന്റിഫോറിനോട് പറഞ്ഞു. കളമശേശ്ശരി മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്. കുഞ്ഞിന്റെ മാതാവിനെയും ചേച്ചിയെയും പൊലീസ് ഇടപെട്ട് ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *