എറണാകുളം: കാലടി സംസ്‌കൃത സർവകലാശാലാ തെരഞ്ഞെടുപ്പ് മാറ്റിവെച്ച വിസി സിസ തോമസിന്റെ നടപടിയിൽ ഹൈക്കോടതിയുടെ കർശന ഇടപെടൽ. ഉത്തരവിന് അടിസ്ഥാനമായ കത്തും നിഷ്പക്ഷ നിരീക്ഷകന്റെ ഇ-മെയിലും ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു. നിരീക്ഷകന്റെ ശിപാർശ പ്രകാരമാണ് തെരഞ്ഞെടുപ്പ് മാറ്റിയതെന്ന വിസിയുടെ വാദം തെറ്റാണെന്ന് നിരീക്ഷകൻ തന്നെ വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് കോടതി നടപടി.

സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പുമായി മുന്നോട്ടുപോവുകയായിരുന്ന സാഹചര്യത്തിലാണ്, നിഷ്പക്ഷ നിരീക്ഷകന്റെ കത്ത് ലഭിച്ചെന്ന പേരിൽ വിസി തെരഞ്ഞെടുപ്പ് നീട്ടിവെക്കാൻ തീരുമാനിച്ചത്. വിസിയുടെ ഈ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് എസ്എഫ്ഐ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ കാരണമായതായി വിസി അവകാശപ്പെടുന്ന നിഷ്പക്ഷ നിരീക്ഷകന്റെ കത്തും ഇമെയിൽ സന്ദേശവും ഹാജരാക്കാൻ തുടർന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

താൻ അത്തരത്തിൽ ഒരു കത്ത് നൽകിയിട്ടില്ലെന്ന് നിഷ്പക്ഷ നിരീക്ഷകൻ തന്നെ വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് കോടതിയുടെ ഈ നിർണായക ഇടപെടൽ. കൂടുതൽ വ്യക്തത വരുത്തുന്നതിനായി കേസ് പിന്നീട് പരിഗണിക്കാൻ ഹൈക്കോടതി മാറ്റി വെച്ചു.

Leave a Reply

Your email address will not be published. Required fields are marked *