തന്റെ ആദ്യ സംവിധാന സംരംഭത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് പൃഥ്വിരാജ്.2019ലേക്കൊരു തിരിഞ്ഞു നോട്ടം എന്ന ക്യാപ്ക്ഷനോടെ ലൂസിഫറിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്തെ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. മലയാളത്തിൽ നിന്ന് ആദ്യ 200 കോടി ക്ലബ്ബിൽ കയറിയ ചിത്രം പൃഥ്വിരാജിന്റെ സംവിധാനത്തിൽ പിറന്ന മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രം കൂടിയാണ്.
പ്രിത്വിരാജിന്റെ ഈ പോസ്റ്റിനു പിന്നാലെ പ്രേക്ഷകരുടെ ചോദ്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.’ലൂസിഫറി’ന്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ എപ്പോഴാണ് തുടങ്ങുകയെന്നും, എമ്പുരാൻ കാണാൻ കാത്തിരിക്കുകയാണ് എന്നും ആരാധകർ പറയുന്നു. മോഹൻലാൽ നായകനാകുന്ന ചിത്രം ‘എമ്പുരാൻ’ നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്.കൊവിഡ് വ്യാപനത്താല്‍ ഷൂട്ടിങ്ങ് ഇതുവരെ ആരംഭിക്കാന്‍ സാധിച്ചിട്ടില്ല.

കൊവിഡ് കാരണം ചിത്രം മാറ്റിവെച്ചത്തോടെ മോഹൻലാലിനെ തന്നെ നായകനാക്കി പൃഥ്വിരാജ് ബ്രോ ഡാഡി സംവിധാനം ചെയ്തു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമാണത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ സിദ്ധു പനയ്‍ക്കലാണ് പ്രൊഡക്ഷൻ കൺട്രോളർ. സംഗീത സംവിധാനം ദീപക് ദേവ്.

Leave a Reply

Your email address will not be published. Required fields are marked *