അമേരിക്കയിൽ ആദ്യമായി കറുത്തവര്‍ഗക്കാരി സുപ്രിംകോടതിയില്‍ ജഡ്ജിയാകുന്നു.എസ് സെനറ്റില്‍ നടന്ന തെരഞ്ഞെടുപ്പിൽ ജോ ബൈഡന്റെ നോമിനിയായ 51കാരി കെറ്റാന്‍ജി ബ്രൗണ്‍ ജാക്‌സണാണ് അമേരിക്കയുടെ പരമോന്നത കോടതിയില്‍ ജഡ്ജിയായെത്തുന്നത്. 47നെതിരെ 53 വോട്ടുകള്‍ നേടിയാണ് ബ്രൗണ് ചരിത്രപരമായ ഈ വിജയം നേടിയത്.

വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ അധ്യക്ഷതയിലായിരുന്നു തെരഞ്ഞെടുപ്പ്. രാജ്യത്തിന്റെ വൈവിധ്യം പ്രതിഫലിപ്പിച്ചുകൊണ്ട് പുതിയൊരു ചുവടുവയ്പ്പ് നടത്തുന്നതായി ബൈഡന്‍ ട്വീറ്റ് ചെയ്തു. കെറ്റാന്‍ജി ബ്രൗണിന്റെ പേര് കമലാ ഹാരിസ് പ്രഖ്യാപിക്കുമ്പോള്‍ ജോ ബൈഡന്‍ അവരെ ചേര്‍ത്തുനിര്‍ത്തിയാണ് സന്തോഷം പ്രകടിപ്പിച്ചത്.

ജസ്റ്റിസ് സ്റ്റീഫന്‍ ബ്രെയര്‍ വിരമിക്കുന്നതോടെയാണ് ജാക്‌സണ്‍ സ്ഥാനത്തെത്തുക. കഴിഞ്ഞ സെനറ്റ് ഹിയറിംഗുകളില്‍ ജാക്‌സണ്‍, തന്റെ മാതാപിതാക്കളുടെ വംശീയതയെ കുറിച്ചും വംശീയ വേര്‍തിരിവിനിടയിലെ തങ്ങളുടെ പോരാട്ടത്തെ കുറിച്ചും സംസാരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *