കുന്ദമംഗലം സബ്ബ് ജില്ലയിൽ നിന്ന് ഈ വർഷം വിരമിക്കുന്ന അധ്യാപകർക്കും അനധ്യാപകർക്കുമുള്ള യാത്രയയപ്പ് കുന്ദമംഗലം ബ്ലോക്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. എച്ച് എം ഫോറത്തിന്റെ അഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ മുൻ വർഷങ്ങളിൽ സബ്ബ് ജില്ലയിൽ നിന്ന് വിരമിച്ച അധ്യാപകരുടെ സംഗമവും നടന്നു. വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള 9 സഹാധ്യാപകരും ഒരു അനധ്യാപകനുമാണ് ഈ വർഷം യാത്ര പറയുന്നത്. ചടങ്ങിൽ സംസ്കൃതം കൈയ്യെഴുത്ത് മാഗസിൻ മൽസരത്തിലെ വിജയികളെ അനുമോദിച്ചു. കുന്ദമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ.കെ.ജെ പോൾ ഉൽഘാടനവും വിരമിക്കുന്നവർക്കുള്ള ഉപഹാര സമർപ്പണവും മാഗസിൻ വിജയി കൾക്കുള്ള സമ്മാനദാനവും നിർവ്വഹിച്ചു. ശ്രീ. സി.കെ.വിനോദ് കുമാർ , ജി.എസ് രോഷ്മ , യൂസുഫ് സിദ്ദിഖ്, ഇ.കൃഷ്ണൻ കുട്ടി, കെ പ്രേമൻ , കെ.കെ രാജേന്ദ്ര കുമാർ , ജയശ്രീ .കെ, റുഖിയ , രമേശ് ദേവകി, അയൂബ് എന്നിവർ ആശംസകൾ അർപ്പിച്ചു. വിരമിക്കുന്ന അധ്യാപകർ അവരുടെ സർവ്വീസ് കാലത്തെ ഓർമ്മകൾ പങ്കു വെച്ചു.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
