പിഎസ്ജിയുടെ അർജൻ്റൈൻ താരം ലയണൽ മെസി സൗദി അറേബ്യൻ ക്ലബുമായി കരാറൊപ്പിട്ടെന്ന് റിപ്പോർട്ട്.

വാർത്താ മാധ്യമമായ എഎഫ്പിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് മെസ്സി സൗദി സന്ദർശിച്ചിരുന്നു ഈ സന്ദർശനം എന്തിനാണെന്ന് വ്യക്തതയില്ലെങ്കിലും സൗദി ക്ലബുമായി കരാറൊപ്പിടാനുള്ള നീക്കമായിരുന്നു ഇതെന്നാണ് എഎഫ്പി പറയുന്നത്. സൗദി സന്ദർശനത്തിന് പിന്നാലെ മെസ്സിയെ രണ്ടാഴ്ചത്തേക്ക് പിഎസ്ജി സസ്പൻഡ് ചെയ്യുകയും ചെയ്തിരുന്നു.

വമ്പൻ കരാറിലാണ് മെസ്സി സൗദി ക്ലബുമായി ഒപ്പിട്ടതെന്നും വരുന്ന സീസണിൽ മെസി സൗദിയിൽ കളിക്കുമെന്നുമാണ് റിപ്പോർട്ട്.

ജൂൺ 30 വരെയാണ് പിഎസ്ജിയുമായി മെസിക്ക് കരാറുള്ളത്. കരാർ പുതുക്കണമെങ്കിൽ പി എസ് ജി നേരത്തെ ചെയ്തേനെ എന്നും വാർത്തയിൽ പറയുന്നു

അനധികൃത സൗദി യാത്രയ്ക്ക് പിന്നാലെ സൂപ്പർ താരത്തെ ടീം സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ പിന്നീട് ക്ഷമാപണവുമായി അർജന്റീന ക്യാപ്റ്റൻ രംഗത്തെത്തി. മെസി പരിശീലനം നടത്തുന്നതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് സൂപ്പർതാരത്തിന്റെ മടങ്ങിവരവ് പിഎസ്ജി അറിയിച്ചത്. ‘അർജന്റീനിയൻ സ്‌ട്രൈക്കർ മെയ് 8 തിങ്കളാഴ്ച പരിശീലനത്തിൽ തിരിച്ചെത്തി’ എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *