കാരന്തൂർ കോളായിതാഴത്തെ പെട്രോൾ പമ്പിൽ ജോലി ചെയ്യുന്നസ്ത്രീയുടെ കഴുത്തിൽ നിന്ന് മാല കവർന്നു .കാരന്തൂർ കൊളായി താഴത്തെ പെട്രോൾ പമ്പിൽ ജോലി ചെയ്യുന്ന ഷീന എം.കെ എന്ന സ്ത്രീയുടെ കഴുത്തിൽ ഉണ്ടായിരുന്ന മാലയാണ് ബൈക്കിൽ എത്തിയ ആൾ തട്ടിപ്പറിച്ചെടുത്ത് കടന്നുകളഞ്ഞത്.സ്ത്രീ ബഹളം വെച്ചതിനെ തുടന്ന് ആളുകൾ ഓടിക്കൂടിയെങ്കിലും ആളെകണ്ടെത്താനായില്ല.ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുന്ന വഴിയിൽ അംഗനവാടിക്കടുത്തു വെച്ച് മൂന്ന് മണിയോടെയായിരുന്നുസംഭവം.ചുവന്ന ബൈക്കിൽ എത്തിയ മോഷ്ടാവ് രണ്ടര പവൻതൂക്കം വരുന്ന മാലയാണ് കവർന്നത്. കുന്ദമംഗലം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.പോലീസ് അന്വേഷണം ആരംഭിച്ചു. പമ്പിലെയും മറ്റു സമീപ പ്രദേശങ്ങളിലെയുംസിസി.ടിവിപരിശോധിച്ചതിൽ ഒത്ത തടിയുള്ള നീല ടീ ഷർട്ട്‌ ഇട്ട ഒരാൾ ചുവന്ന കളർ ഹീറോ ഹോണ്ട പാഷൻ മോട്ടോർ ബൈക്കിൽ വന്നാണ് കൃത്യം ചെയ്തതെന്ന് വ്യക്ത മായിട്ടുണ്ട്. പോലീസ് അന്വേഷണം ഊർജിത മാക്കിയിട്ടുണ്ട്.
വിവരം ലഭിക്കുന്നവർ
9497947230
9497980714 എന്നീ നമ്പറുകളിൽ അറീക്കണമെന്ന് SHO യൂസുഫ് നടത്തറമ്മൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *