കുന്ദമംഗലം: ചൂലാംവയല്‍ മാക്കൂട്ടം എ.എം.യു.പി സ്‌കൂളിലെ ഫസ്റ്റ് യു.പി
ബാച്ച് മാക്കൂട്ടം ക്ലാസ്സ് മേറ്റ്‌സ് സംഗമം സംഘടിപ്പിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍ സംഗമം ഉദ്ഘാടനം ചെയ്തു. ചൂലാംവയല്‍ മാക്കൂട്ടം AMUP സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഇ.അബ്ദുല്‍ ജലീല്‍ മുഖ്യാതിഥിയായി. സി.ലോഹിതാക്ഷന്‍ അധൃക്ഷത വഹിച്ചു.പവിത്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.എ.പി.വിത്സന്‍ സ്വാഗതവും എ.പി.അബ്ദുറഹിമാന്‍ നന്ദിയും പറഞ്ഞു. എ.ജയന്തന്‍, എ.പി.മാധവന്‍, ഉസ്മാന്‍ പാലക്കല്‍ ,ചന്ദ്രന്‍ അമ്പലപ്പറമ്പില്‍ കെ.ശോഭന,എന്നിവര്‍ സംസാരിച്ചു.പുതിയ ഭാരവാഹികളായി
എ.പി.വില്‍സന്‍(പ്രസിഡന്റ്) ,സുബ്രഹ്‌മണ്യന്‍ കോണിക്കല്‍, എ.ജയന്തന്‍ (വൈസ് പ്രസിഡന്റ്) ,രാജേശ്വരി(സെക്രട്ടറി),എ.പി.അബ്ദുറഹിമാന്‍, ബീവി(ജോ.സെക്രട്ടറി),ഉസ്മാന്‍ പാലക്കല്‍(ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.