തൃശൂര്‍: ചെറുതുരുത്തിയില്‍ തമിഴ്നാട് സ്വദേശിയായ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. തമിഴ്നാട് സ്വദേശി സെല്‍വി(50)യാണ് ഇന്നലെ മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് കള്ളക്കുറിച്ചി സ്വദേശി തമിഴരശന് അറസ്റ്റിലായി.
സെല്‍വിയുടെ സ്വാകാര്യഭാഗത്ത് മരവടി കുത്തിക്കയറ്റിയാണ് കൊലപാതകം നടത്തിയത്. പ്രതി തന്നെയാണ് ചെറുതുരുത്തി പൊലീസ് സ്റ്റേഷനില്‍ എത്തി ഭാര്യ മരിച്ചുകിടക്കുന്നതായി അറിയിച്ചത്. പിന്നീട് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് അതിക്രൂര കൊലപാതകം വ്യക്തമായത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികുറ്റം സമ്മതിക്കുകയായിരുന്നു.