കേന്ദ്രത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ രാജ്യങ്ങൾക്ക് കേരളവുമായി ഹൃദയ ബന്ധമുണ്ടെന്നും പക്ഷേ അവരുമായി സഹകരിക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കുന്നില്ലെന്നും പിണറായി വിജയൻ തുറന്നടിച്ചു. അബുദാബി മാരത്തൺ നടത്താൻ പോലും അനുമതി തന്നില്ല. ഇവിടെ ഒരു നല്ല കാര്യവും വികസനവും നടക്കാൻ പാടില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 2021 നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും ഒരേ വാചകങ്ങൾ പങ്കിട്ടെടുത്തു. ആളുകൾ വെറുക്കുന്ന ശക്തിയാക്കി എൽഡിഎഫിനെ മാറ്റാനായിരുന്നു ശ്രമം. പക്ഷെ കോൺഗ്രസും ബിജെപിയും വിചാരിച്ചാൽ അത് നടക്കില്ല. ഒരു ഘട്ടത്തിലും കോൺഗ്രസും പ്രതിപക്ഷവും കേരളത്തിന് അനുകൂലമായ നിലപാട് എടുത്തില്ല. എൽഡിഎഫ് വിരുദ്ധ തരംഗം അലയടിക്കുകയാണെന്ന് അവർക്ക് തോന്നി. കേരളത്തിലെ ബിജെപി മുഖേന കോൺഗ്രസ് കേന്ദ്രത്തെ സമീപിച്ചു. അന്വേഷണ ഏജൻസികൾ കേരളത്തിൽ വട്ടമിട്ടു പറന്നു. ഇടതുപക്ഷമുളളതുകൊണ്ടാണ് ബിജെപിക്ക് കേരളത്തിൽ വേരോട്ടമില്ലാത്തത്. ഇടതുപക്ഷം ദുർബലമായാൽ കോൺഗ്രസ് അധികാരത്തിലെത്തും. കോൺഗ്രസിനെ അടിയോടെ വാരാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. വാരാനും കോരാനും കഴിയുന്നവരാണ് കോൺഗ്രസെന്ന് ബി ജെ പിക്ക് അറിയാമെന്നും അദ്ദേഹം പരിഹസിച്ചു. നവംബർ ഒന്ന് മുതൽ കേരളീയം പരിപാടി നടത്താൻ തീരുമാനിച്ചു. പ്രതിപക്ഷം ബഹിഷ്കരിക്കും എന്ന് പ്രഖ്യാപിച്ചു. ഈ നിലപാട് നാടിന് ചേർന്നതല്ല. നവകേരള സദസും ബഹിഷ്ക്കരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിനെയെല്ലാം ജനങ്ങൾ എങ്ങനെ ഇത് സ്വീകരിക്കുമെന്ന് കാണാമെന്നും പിണറായി കണ്ണൂരിൽ പറഞ്ഞു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
