തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ മക്കള്‍ അച്ഛനെ ജീവനോടെ കുഴിച്ചു മൂടി. തന്നെ സമാധി ചെയ്യണമെന്ന് അച്ഛന്‍ ആവശ്യപ്പെട്ടതായി മക്കള്‍ പറഞ്ഞു. സ്ലാബ് നിര്‍മ്മിച്ച് കുഴിച്ച് മൂടുകയായിരുന്നു. സംഭവ സ്ഥലത്ത് പൊലീസെത്തി പരിശോധന നടത്തി.
അതേസമയം, തിരുവനന്തപുരത്ത് വര്‍ക്കലയില്‍ വീടിനുള്ളില്‍ പത്ത് ദിവസം പഴക്കമുള്ള മൃതശരീരം കണ്ടെത്തി. വര്‍ക്കല പാലച്ചിറ ദളവാപുരത്തിന് സമീപത്ത് ആള്‍താമസം ഇല്ലാത്ത വീട്ടിലാണ് പത്ത് ദിവസം പഴക്കമുള്ള മൃതശരീരം കണ്ടെത്തിയത്. ദുര്‍ഗന്ധം പടരുന്നതിനെ തുടര്‍ന്ന് പരിസരവാസികള്‍ അന്വേഷിച്ചപ്പോഴാണ് വീടിന്റെ വരാന്തയില്‍ പുഴുവരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് പരിസരവാസികള്‍ വര്‍ക്കല പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.