‘ബ്രഹ്മാസ്ത്ര’യ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി നടി കങ്കണ റണൗത്ത്.ചിത്രത്തിന്റെ സംവിധായകൻ അയാൻ മുഖർജിയെ ജീനിയസ് എന്നു വിളിക്കുന്നവരെ ജയിലിലടക്കണം എന്നാണ് കങ്കണ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി കുറിച്ചത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ കരണ്‍ ജോഹറിന് എതിരെയും കങ്കണ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. കരണ്‍ ജോഹറിനെപ്പോലുള്ളവരെ അവരുടെ പെരുമാറ്റത്തെ ചോദ്യം ചെയ്യണമെന്ന് കങ്കണ പറഞ്ഞു.തന്റെ സിനിമാ സ്‌ക്രിപ്റ്റുകളേക്കാള്‍ എല്ലാവരുടെയും ലൈംഗിക ജീവിതത്തെക്കുറിച്ച് അറിയാനാണ് അദ്ദേഹത്തിന് താല്‍പ്പര്യമെന്നും ബ്രഹ്മാസ്ത്രയിലൂടെ ഹിന്ദുവിസത്തെയും സൗത്ത് വേവിനെയും ഉപോയോഗിക്കുകയായിരുന്നു കരണ്‍ ജോഹര്‍ എന്നും കങ്കണ അഭിപ്രായപ്പെട്ടു.

12 വർഷമാണ് ഈ സിനിമ പൂർത്തിയാക്കാൻ അയാൻ എടുത്തത്. 400 ദിവസമെടുത്തു ചിത്രീകരിക്കാൻ. ഇതിനിടയിൽ 14 ഛായാ​ഗ്രാഹകരെ മാറി പരീക്ഷിച്ചു. എന്നിട്ട് 600 കോടി ചാരമാക്കി. മതവികാരം മുതലെടുക്കാൻ ‘ജലാലുദ്ദീൻ റൂമി’ എന്നതിൽ നിന്നും ‘ശിവ’ എന്നതിലേക്ക് അവസാന നിമിഷം പേര് മാറ്റി. ബാഹുബലിയുടെ വിജയമാണ് ഇതിന് കാരണം. ഇത്തരം അവസരവാദികളെ, സർഗ്ഗാത്മക ദാരിദ്രം പിടിച്ചവരെ, വിജയം തലക്കുപിടിച്ച സ്വാർത്ഥരായ മനുഷ്യരെ പ്രതിഭയെന്ന് വിളിച്ചാൽ അത് പകലിനെ രാത്രിയെന്നും രാത്രിയെ പകലെന്നും വിളിക്കുന്നതിന് തുല്യമാണ്.- കങ്കണ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *