പാലക്കാട് വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകള്‍. പാലക്കാട് നഗരത്തിലെ വിവിധ ഭാഗങ്ങളിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍ സ്ഥാപിച്ചിട്ടുള്ളത്.

കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്നും കെ. സുധാകരനെ മാറ്റിയതില്‍ പ്രതിഷേധിച്ച് പാലക്കാട് വീണ്ടും പോസ്റ്റര്‍. പാലക്കാട് നഗരത്തിലെ വിവിധ ഭാഗങ്ങളിലാണ് വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കോട്ടമൈതാനത്തിന് സമീപം സിവില്‍ സ്റ്റേഷന് മുന്നിലും ഐ എം എ ജംഗ്ഷനിലാണ് സുധാകരനായയുള്ള പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.

പദവി ഉണ്ടെങ്കിലും ഇല്ലെങ്കിലും സുധാകരന്‍ തന്നെയാണ് സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തലയെടുപ്പുള്ള രാജാവ് എന്നുമാണ് പോസ്റ്ററിലുള്ളത്. സുധാകരനെ മാറ്റിയത് പോലെ പ്രതിപക്ഷ നേതാവിനെ മാറ്റിയാല്‍ കേരളം ഭരിക്കാമെന്നും കെ.സി. വേണുഗോപാലിനെ സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ കേന്ദ്രം ഭരിക്കാമെനും പോസ്റ്ററില്‍ പറയുന്നു. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞാഴ്ചയും പാലക്കാട് സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകള്‍ പതിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *