മാതൃദിന ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹ്യമാധ്യമത്തില്‍ മുഖ്യമന്ത്രി പങ്കുവെച്ച് ആശംസാ സന്ദേശം.
ഇന്ന് മാതൃദിനം. അമ്മമാര്‍ക്കൊപ്പം സമയം ചെലവഴിക്കാനും അവര്‍ക്കു സന്തോഷം പകരാനും നീക്കി വയ്‌ക്കേണ്ട ദിവസം. മാതൃത്വത്തിന്റെ മഹത്വവും സ്‌നേഹവും മനുഷ്യരെയാകെ സ്പര്‍ശിക്കേണ്ട ദിവസങ്ങളിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. സമാധാനം പുലരുന്ന ലോകത്തിനായി മാതൃദിനത്തിന്റെ സ്‌നേഹ സന്ദേശം നമുക്ക് പരസ്പരം പങ്കുവയ്ക്കാം. ഹൃദയപൂര്‍വ്വം മാതൃദിന ആശംസകള്‍ നേരുന്നു.