കോഴിക്കോട്: നാദാപുരത്ത് സഹോദരങ്ങളെ ആക്രമിച്ച പ്രതി ചുറക്കുനി ബഷീറിനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ് . അലമാരയില്‍ സൂക്ഷിച്ച വാള്‍ ഉപയോഗിച്ചാണ് പ്രതി ആക്രമിച്ചത്. സമൂഹ മാധ്യമത്തില്‍ പ്രതി നടത്തിയ മോശം പരാമര്‍ശത്തെ കുറിച്ച് ചോദിക്കാനായി എത്തിയപ്പോഴാണ് സഹോദരങ്ങളായ നാസറിനും സലീമിനും വെട്ടേറ്റത്.
അലമാരയില്‍ സൂക്ഷിച്ച വാള്‍ ഉപയോഗിച്ചാണ് സഹോദരങ്ങളെ വെട്ടി പരുക്കേല്‍പ്പിച്ചത്.ഇന്നലെ രാത്രിയാണ് സഹോദരങ്ങളായ ഊരം വീട്ടില്‍ നാസര്‍, സലീം എന്നിവര്‍ക്കാണ് വെട്ടേറ്റത്. അയല്‍വാസിയായ ചിറക്കുനി ബഷീര്‍ ആണ് വെട്ടിയത്. ഒളിവില്‍പ്പോയ പ്രതിക്കായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസെടുത്തു.