കെനിയയിലെ വാഹനാപകടത്തില്‍ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി.ഗുരുതരമായി പരുക്കേറ്റ രണ്ട് മലയാളികളെ നെയ്‌റോബിയിലെ ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തു.

കൂടാതെ പരുക്കേറ്റ ബാക്കിയുള്ള എല്ലാവരേയും ഇന്ന് രാവിലെ തന്നെ നെയ്‌റോബിയിലേക്ക് റോഡുമാര്‍ഗ്ഗം എത്തിക്കും. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും, വേള്‍ഡ് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരും ഇത് സംബന്ധിച്ച നിയമനടപടികള്‍ തുടരുകയാണ്.

ഖത്തറില്‍ നിന്ന് വിനോദ സഞ്ചാരത്തിനായി എത്തിയ മലയാളികളടങ്ങുന്ന സംഘം ഞായറാഴ്ച വൈകിട്ടാണ് അപകടത്തില്‍പെട്ടത്. നിലവില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ എല്ലാവരും അപകടനില തരണം ചെയ്തതായാണ് അറിയുവാന്‍ കഴിയുന്നത്. ഇവരെല്ലാവരും ഇപ്പോള്‍ ‘ദ് നെയ്‌റോബി ഹോസ്പിറ്റലില്‍’ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *