അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്നര വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍, കണ്ണൂര്‍ പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. നിസ്സാര മുറിവുമായി എത്തിയ കുഞ്ഞിന് അനസ്‌തേഷ്യ നല്‍കേണ്ട അടിയന്തര സാഹചര്യം എന്തായിരുന്നുവെന്ന് കുടുംബം ചോദിച്ചു. ഉത്തരവാദികളായ മുഴുവന്‍ ഡോക്ടേഴ്‌സിന് എതിരേയും നടപടി വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയെന്ന് മന്ത്രി കെ മുരളീധരന്‍ പ്രതികരിച്ചു.

ജൂലൈ അഞ്ചിനാണ് എരമം സ്വദേശികളായ സൂരജ് വിജിഷ ദമ്പതികളുടെ മകന്‍ ദേവാന്‍ഷ് ശൗര്യ കളിക്കുന്നതിനിടെ വീണു പരിക്കേറ്റത്. താടിക്കും ചുണ്ടിനുമായിരുന്നു മുറിവ്. പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ, പ്ലാസ്റ്റിക് സര്‍ജറി ചെയ്യണമെന്നും അനസ്‌തേഷ്യ നല്‍കണമെന്നും ശിശുരോഗ വിദഗ്ദ നിര്‍ദേശിച്ചു. എന്നാല്‍ അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ കുഞ്ഞിന്റെ ബോധം നഷ്ടപ്പെടുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകിട്ടോടെ തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. സംഭവത്തില്‍ കുട്ടിയെ ചികിത്സിച്ച എല്ലാ ഡോക്ടേഴ്‌സിന് എതിരേയും നടപടി വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *