ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിന്റെയും ട്രെയിനിന്റെയും ഇടയിൽപ്പെട്ട് മധ്യപ്രദേശ് സ്വദേശി മരിച്ചു. മധ്യപ്രദേശ് ജബൽപൂർ ബെഡങ്ങാട്ട് സ്വദേശി 74കാരനായ കേശവയാണ് മരിച്ചത്. ഞായറാഴ്ച രാത്രി 8.50 ഓടെ ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലായിരുന്നു ദാരുണമായ സംഭവം. കന്യാകുമാരിയിൽ നിന്ന് ബാംഗ്ലൂരിലേക്ക് പോകുന്ന എക്സ്പ്രസിൽ ട്രെയിനിൽ കയറുന്നതിനിടെ കേശവ് അബദ്ധത്തിൽ കാലുവഴുതി വീഴുകയായിരുന്നു. തീവണ്ടിക്കും പ്ലാറ്റ്ഫോമിനു ഇടയിൽ കുടുങ്ങിയ ഇയാളെ തീവണ്ടി കുറച്ചു ദൂരം വലിച്ചു കൊണ്ടുപോയി. യാത്രകാരുടെ നിലവിളി കേട്ട് ട്രെയിൻ നിർത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *