കുന്ദമംഗലം: വിമന്‍ ജസ്റ്റിസ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തില്‍ വനിത ദിനത്തോടനുബന്ധിച്ച് ‘വോട്ടവകാശത്തില്‍ നിന്ന് പ്രാതിനിധ്യത്തിലേക്ക്’ എന്ന തലക്കെട്ടില്‍ വനിത ജനപ്രതിനിധികളുടെ ഒത്തുചേരല്‍ സംഘടിപ്പിച്ചു.
തദ്ദേശസ്ഥാപനങ്ങളില്‍ 50 ശതമാനം സംവരണം ഏര്‍പ്പെടുത്തിയത് സ്ത്രീകളുടെ സാമൂഹിക രാഷ്ട്രീയ വളര്‍ച്ചയില്‍ വലിയ പുരോഗതി നേടാന്‍ കഴിഞ്ഞു. മണ്ഡലത്തിലെ ത്രിതല പഞ്ചായത്തുകളില്‍ നിന്നുള്ള മെമ്പര്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തു..ഏറെ നാളത്തെമറവിളികള്‍ക്ക് ശേഷം ഇരുസഭകളിലും വനിതാ സംവരണ ബില്‍ പാസാക്കിയിട്ടും മണ്ഡലം പുനര്‍നിര്‍ണയം ചെയ്യണമെന്ന കാരണം പറഞ്ഞ് വൈകിപ്പിക്കുന്നത് സ്ത്രീ സമൂഹത്തോടുള്ള അവഹേളനമാ ണെന്ന് കുന്ദമംഗലം സാംസ്‌കാരിക നിലയത്തില്‍ നടന്ന പരിപാടി ഉദ്ഘാടനം ചെയ്ത സംസ്ഥാന സമിതി അംഗം സുബൈദ കക്കോടി പറഞ്ഞു. ജില്ല സെക്രട്ടറിയേറ്റ് അംഗം തൗഹീദ അന്‍വര്‍ അധ്യക്ഷത വഹിച്ചു.രമാദേവി ടീച്ചര്‍ (മുന്‍ കുന്നമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്), വൈ വി ശാന്ത (മുന്‍ പെരുവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്),
ജൂമൈല കുന്നുമ്മല്‍ (മുന്‍ പെരുവയല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്),
ഷൈനിബ ബഷീര്‍ ( ജില്ലാ പ്രസിഡന്റ്, വനിതാ വിഭാഗം വ്യാപാരി വ്യവസായി സമിതി,
അനുപമ ( വിമന്‍ ജസ്റ്റിസ് ജില്ലാ കമ്മറ്റി അംഗം) ഷബ്‌ന ജാബിര്‍(സെക്രട്ടറി സംഗമം വെല്‍ഫെയര്‍ സൊസൈറ്റി), എന്നിവര്‍ സംസാരിച്ചു.
മിന്‍ഹ നസ്‌റിന്‍ ഗാനം അവതരിപ്പിച്ചു. മണ്ഡലം കണ്‍വീനര്‍ എം എ സുമയ്യ സ്വാഗതവും കുന്നമംഗലം പഞ്ചായത്ത് കണ്‍വീനര്‍ ഹഫ്‌സ ഹയ്യ് നന്ദിയും പറഞ്ഞു.