മലയാളത്തിലെ താരങ്ങളെല്ലാം ഒത്തൊരുമിച്ച് പങ്കെടുത്ത വിവാഹചടങ്ങായിരുന്നു നടന്‍ സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ സിദ്ദിഖിന്റെത്.രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരെല്ലാം പങ്കെടുത്ത ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും എത്തിയിരുന്നു.വിവാഹ വേദിയില്‍ നിന്നും എടുത്ത ഒരു ഫോട്ടോ വി.ഡി സതീശന്‍ പങ്കുവെച്ചിരുന്നു. ഇതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. .ഇന്നലെ രാത്രി വി ഡി സതീശൻ ഫേസ്ബുക്ക് ചിത്രം പങ്കുവെച്ചതിന് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളിൽ വിഷയം ചർച്ചയായത്. മമ്മൂട്ടിയ്ക്കും മോഹൻലാലിനും നടുവിലായി വി ഡി സതീശൻ ഇരിക്കുന്നതായിരുന്നു ചിത്രം. ‘ഇന്നലെ നടൻ സിദ്ദിഖിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുത്തപ്പോൾ മമ്മൂട്ടി, മോഹൻലാൽ, സിദ്ദിഖ് എന്നിവരോടൊപ്പം’, എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പങ്കുവെച്ചത്.

തൊട്ടുപിന്നാലെ ഈ ചിത്രത്തിന്റെ യഥാർത്ഥ പകർപ്പും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കാൻ തുടങ്ങി.എന്നാല്‍ ഈ ചിത്രത്തിന്റെ ഒറിജിനല്‍ ഫോട്ടോ പങ്കുവെച്ചാണ് വി.ഡി സതീശന്റെ നടപടിയെ സോഷ്യല്‍ മീഡിയയില്‍ പലരും അഭിനന്ദിക്കുന്നത്. സിദ്ദിഖിന് തൊട്ടടുത്തായി ഇരിക്കുന്ന നടന്‍ ദിലീപിനെ ഫോട്ടോയില്‍ നിന്ന് കട്ട് ചെയ്താണ് വി.ഡി പ്രസ്തുത ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. അദ്ദേഹത്തിന്റെ ഈ നടപടിയെ പ്രശംസിച്ച് നിരവധിപ്പേർ രംഗത്ത് എത്തിയിട്ടുണ്ട്. ദിലീപിന്റെ ചിത്രം ഒഴിവാക്കിയ നിലപാട് അഭിനന്ദനാർഹമാണ് എന്ന് പലരും അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *