ബ്രഹ്മപുരത്തെ തീ പൂർണമായും അണച്ചെന്നും പുക പൂർണമായും ശമിച്ചെന്നും അഗ്നിരക്ഷാസേന.എന്നിരുന്നാലും 48 മണിക്കൂർ ഫുൾ നിരീക്ഷണം നടത്തും. അതിനുശേഷം പെട്രോളിങ് ഉൾപ്പെടെയുള്ള തുടർ പരിശോധനകൾ ഉണ്ടാകുമെന്നും അഗ്നിരക്ഷാസേന വ്യക്തമാക്കി.
സേനയുടെ പകുതിയിലധികം ഉദ്യോഗസ്ഥരും ബ്രഹ്മപുരത്ത് ഉണ്ടായിരുന്നു. വിജയകരമായി പൂർത്തിയാക്കിയത് വലിയ ദൗത്യമെന്ന് അഗ്നിരക്ഷാസേന പറഞ്ഞു.

ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലെ തീയും, പുകയും പൂർണ്ണമായും ശമിച്ചെന്നും വായുവിന്റെ ഗുണ നിലവാര സൂചിക മെച്ചപ്പെട്ടതായി ജില്ലാ ഭരണകൂടവും അറിയിച്ചു.

അടുത്ത 48 മണിക്കൂർ നിതാന്ത ജാഗ്രത തുടരുമെന്നും പ്രദേശവാസികൾക്കായി അഞ്ചിടങ്ങളിൽ കൂടി ഇന്ന് മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ ആരംഭിക്കുമെന്നും കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ സ്‌പെഷ്യാലിറ്റി റെസ്‌പോണ്‍സ് സെന്റര്‍ പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. കൂടാതെ, ആരോഗ്യ വകുപ്പിന്റെ സർവേയും ഇന്ന് മുതൽ ആരംഭിക്കും.

അതേ സമയം, പ്രതിപക്ഷം ബ്രഹ്മപുരം വിഷയം സഭയിൽ വീണ്ടും ഉന്നയിക്കും.ഇന്നലെ കൊച്ചിയിൽ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടത്തിയ പോലീസ് നടത്തിയ അതിക്രമം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കും. ഇന്നലെ നടന്ന പ്രതിഷേധത്തിനിടെ വനിതാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ പൊലീസ് കയ്യേറ്റം ചെയ്‌തെന്നും ആരോപണമുണ്ട്. പല ആരോപണങ്ങള്‍ ബ്രഹ്‌മപുരം വിഷയത്തില്‍ ഉയര്‍ന്നിട്ടും അന്വേഷണം പ്രഖ്യാപിക്കാത്ത സര്‍ക്കാര്‍ നടപടിയെയും പ്രതിപക്ഷം ചോദ്യം ചെയ്‌തേക്കും.

കൂടാതെ, ബ്രഹ്മപുരത്തെ തീ പിടിത്തത്തിൽ ആരോപണങ്ങൾ ഉന്നയിച്ച് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തും.

Leave a Reply

Your email address will not be published. Required fields are marked *