തമിഴ് സിനിമയിൽ ഏറ്റവും ആരാധകരുള്ള സംവിധായകനായ ലോകേഷ് കനക രാജിന്36 -ാം പിറന്നാൾ. തന്റെ പുതിയ ചിത്രമായ ലിയോ യുടെ സെറ്റിലായിരുന്നു ലോകേഷ് തന്റെ പിറന്നാൾ ആഘോഷിച്ചത്.

വിജയ്‌ക്കൊപ്പം വലിയ നിര താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ ഓരോരുത്തരും ലോകേഷിനോട് സ്നേഹം പങ്കിടുന്ന ചിത്രങ്ങളാണ് സാമൂഹിക മാധ്യങ്ങളിൽ വൈറലായത്. സഞ്ജയ് ദത്ത്, ബാബു ആന്റണി, തൃഷ, മനോജ് പത്മഹംസ തുടങ്ങിയവർക്കൊപ്പമുള്ള ലോകേഷിന്റെ ചിത്രങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ലിയോയുടെ ചിത്രീകരണം ഇപ്പോൾ കാശ്മീരിൽ പുരോഗമിക്കുകയാണ്. വിജയ് നായകനാകുന്ന സിനിമയിൽ സഞ്ജയ് ദത്ത്, ബാബു ആന്റണി, തൃഷ, മനോജ് പത്മഹംസ എന്നിവർക്ക് പുറമെ ഡാന്‍സ് മാസ്റ്റര്‍ സാന്‍ഡി, മൻസൂർ അലിഖാൻ, പ്രിയാ ആനന്ദ് തുടങ്ങിയവരുമുണ്ട്.

ഏറെ ഹൈപ്പിൽ എത്തിയ സിനിമയുടെ ടീസറിന് ലഭിച്ച സ്വീകാര്യതയും വലുതായിരുന്നു. ദളപതി 67 എന്ന് തുടക്കകാലത്ത് അറിയപ്പെട്ടിരുന്ന ചിത്രത്തിന്റെ പേര് എന്താണെന്നറിയാൽ ആരാധകർ കാത്തിരുന്നതുപോലെ ഈയടുത്തെങ്ങും മറ്റൊരു സിനിമയ്ക്കായി കാത്തിരുന്നിട്ടുണ്ടാകില്ല.

Leave a Reply

Your email address will not be published. Required fields are marked *