സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കി സർക്കാർ ഉത്തരവിറക്കി. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. നേരത്തെ കോവിഡ് വ്യാപനം രൂക്ഷമായപ്പോൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കൊപ്പമാണ് ശനിയാഴ്ച സർക്കാർ ഓഫീസുകൾക്കും പൊതുമേഖല സ്ഥാപനങ്ങൾക്കും അവധി നൽകിയത്.

സെപ്റ്റംബർ 18 ശനിയാഴ്ച മുതൽ ഉത്തരവ് ബാധകമാകും. എല്ലാ ഉദ്യോഗസ്ഥരും ജോലിക്ക് ഹാജരാകണമെന്ന് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിലുണ്ട്. എല്ലാ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾക്കും തിങ്കൾ മുതൽ വെള്ളിവരെ പൂർണ ഹാജർ നിലയിൽ പ്രവർത്തിക്കാമെന്നും ഉത്തരവിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *