നടനും സംവിധായകനുമായ ബേസില്‍ ജോസഫിന് പെണ്‍കുഞ്ഞ് പിറന്നു.ഹോപ് എലിസബത്ത് ബേസിൽ എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞിനും എലിസബത്തിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു സന്തോഷ വാർത്ത ബേസില്‍ പ്രേക്ഷകരെ അ‌റിയിച്ചത്. ‘ഞങ്ങളുടെ ചെറിയ മാലാഖയുടെ വരവ് അറിയിക്കുന്നതിൽ സന്തോഷമുണ്ട്, ‘ഹോപ്പ് എലിസബത്ത് ബേസിൽ’. അവൾ ഇതിനകം ഞങ്ങളുടെ ഹൃദയം കവർന്നിരിക്കുന്നു. അവൾ വളരുന്നതും അവളിൽ നിന്ന് പഠിക്കുന്നതും കാണാൻ ഞങ്ങൾ കാത്തിരിക്കുന്നു’. ബേസിൽ ഫേസ്ബുക്കിൽ കുറിച്ചു.2017–ലായിരുന്നു ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം.കുഞ്ഞിരാമായണം എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ ബേസിൽ പിന്നീട് നടനായും പ്രശസ്തിനേടി. വിനീത് ശ്രീനിവാസൻ, രജിഷ വിജയൻ, അർജുൻ അശോകൻ, അന്ന ബെൻ, ഐമ റോസ്മി, അപർണ ദാസ്, വിജയ് ബാബു തുടങ്ങി താരങ്ങളും ആരാധകരുമടക്കം നിരവധിപ്പേരാണ് ബേസിലിന് ആശംസകളുമായി എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *