പാലക്കാട് ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. എലപ്പുള്ളിയിലാണ് അപകടം ഉണ്ടായത്. ഓട്ടോറിക്ഷ ഡ്രൈവര്‍ മായംകുളം സ്വദേശി അബ്ബാസും യാത്രികക്കാരനായ എലപ്പുള്ളി സ്വദേശി സൈദ് മുഹമ്മദുമാണ് അപകടത്തില്‍ മരിച്ചത്.
വള്ളേക്കുളത്ത് വെച്ചാണ് അപകടമുണ്ടായത്. പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ പൊള്ളാച്ചിയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
അപകടസ്ഥലത്ത് വെച്ച് തന്നെ അബ്ബാസ് മരിച്ചിരുന്നു. സൈദ് മുഹമ്മദ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.