വിജയ് നായകനാകുന്ന അവസാന ചിത്രം പ്രഖ്യാപിച്ചു. ദളപതി 69 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം എച്ച് വിനോദാണ് സംവിധാനം ചെയ്യുന്നത്.കെവിഎൻ പ്രൊഡക്ഷൻ നിർമിക്കുന്ന ചിത്രം
2025 ഒക്ടോബറില്‍ തിയേറ്ററുകളിലെത്തും.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.ജനാധിപത്യത്തിന്റെ ദീപ വാഹകന്‍ എന്ന ടാഗ് ലൈനോട് കൂടി ദീപശിഖയും പിടിച്ച് നില്‍ക്കുന്ന കയ്യാണ് പോസ്റ്ററിലുള്ളത്.
അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇന്നലെയായിരുന്നു കെവിഎൻ പ്രൊഡക്ഷൻസ് ദളപതി 69 പ്രഖ്യാപന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. അവസാനമായി ഒരിക്കല്‍ക്കൂടി എന്ന ടാഗോടുകൂടിയുള്ള വൈകാരിക വീഡിയോയായിലൂടെയായിരുന്നു പ്രഖ്യാപനം വന്നത്. വിജയ് സിനിമജീവിതം അവസാനിപ്പിക്കുന്നതിനോടുള്ള ആരാധകരുടേയും സിനിമ മേഖലയില്‍ ജോലി ചെയ്യുന്നവരുടേയും അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു വീഡിയോ.
അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം തന്നെ വൈറലാണ്. യൂട്യൂബില്‍ മാത്രം 16 ലക്ഷം കാഴ്ചക്കാരാണ് വീഡിയോയ്ക്ക് ലഭിച്ചത്.