2022 ലെ അവസാന റിലീസുകളില്‍ ഒന്നായി ഡിസംബര്‍ 30 ന് തിയറ്ററുകളിലെത്തിയ ചിത്രമാണ് ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം എന്ന സിനിമ. ചിത്രം മൂന്നാം വാരത്തിലേക്ക് പ്രവേശിക്കുമ്പോഴും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. 25 കോടിയാണ് ചിത്രത്തിന്റെ ആഗോള കലക്‌ഷൻ. ഉണ്ണി മുകുന്ദന്‍റെ ആദ്യ 25 കോടി ക്ലബ്ബ് ചിത്രമാണിത്. ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ 25 കോടി ക്ലബ്ബില്‍ ചിത്രം കയറിയെന്ന പോസ്റ്റര്‍ പങ്കുവെച്ചത്. തന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാളികപ്പുറത്തെ മാറ്റിയ പ്രേക്ഷകരോട് താരം നന്ദിയും അറിയിച്ചു.ഇത് കൂടാതെ സിനിമയുടെ റീമേക്ക് റൈറ്റ്സ്, സാറ്റ‌്‌ലൈറ്റ്, ഒടിടി എന്നീ മേഖലകളിലും മികച്ച ബിസിനസ്സ് സ്വന്തമാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.പൊങ്കല്‍ റിലീസായി തമിഴ് താരങ്ങളായ വിജയ്‌യുടെ വാരിസും അജിത്തിന്റെ തുനിവും എത്തിയിട്ടും മാളികപ്പുറം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മാളികപ്പുറത്തിന്റെ മൊഴിമാറ്റിയ പതിപ്പ് വരും ദിവസങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ റിലീസാകുമെന്നാണ് വിവരങ്ങള്‍.
Home Entertainment